Posted On
date_range Updated On
date_range വാരാന്ത്യത്തിൽ റോഡ് അടച്ചിടുംവാരാന്ത്യത്തിൽ റോഡ് അടച്ചിടും
ദോഹ: രണ്ടാം ഘട്ട അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ വാരാന്ത്യത്തിൽ താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു.
ഐൻ ഹെൽടാൻ റൗണ്ട്എബൗട്ടിൽനിന്ന് അൽ ഗവാസ് സ്ട്രീറ്റിലേക്കുള്ള ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രി ഒമ്പതു മുതൽ പുലർച്ച അഞ്ചു വരെയാകും റോഡ് അടച്ചിടുക. റോഡ് നവീകരണവും മാർക്കിങ്ങുകളും പൂർത്തിയാക്കുന്നതിനായാണ് റോഡ് അടച്ചിടുക. വാഹന യാത്രക്കാർ വേഗപരിധി പാലിക്കണമെന്നും ലഭ്യമായ മറ്റു പാതകൾ ഉപയോഗിക്കണമെന്നും അശ്ഗാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.