ദോഹ: രാജ്യത്തെ പ്രധാന റോഡുകൾ മുറിച്ചു കടക്കുന്നതിനുള്ള നടപ്പാലങ്ങളുടെ രൂപരേഖ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി പ്രകാശനം ചെയ്തു. ഭാവിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന 50 നടപ്പാലങ്ങളുടെ രൂപരേഖ(ഖത്തർ പെഡസ്ട്രിയൻ േക്രാസിംഗ് മാസ്റ്റർ പ്ലാൻ)കളാണ് പ്രധാനമന്ത്രി പുറത്ത് വിട്ടത്.
സെൻറ് റീജസ് ഹോട്ടലിൽ ഗതാഗത വാർത്താവിതരണ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി രൂപരേഖകൾ കാണുന്നതിനായി പര്യടനം നടത്തുകയും വിശദവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഖത്തറിെൻറ ലാൻഡ് ട്രാൻസ്പോർട്ട് മേഖലയിൽ നടപ്പാക്കാനിരിക്കുന്ന വലിയ പദ്ധതികളിലൊന്നാണ് ഖത്തർ പെഡസ്ട്രിയൻ േക്രാസിംഗ് മാസ്റ്റർ പ്ലാനെന്നും ഖത്തർ ദേശീയ ഗതാഗത സുരക്ഷാ പദ്ധതിയുടെ മുഖ്യഭാഗവും കൂടിയാണിതെന്നും ചടങ്ങിൽ സംസാരിച്ച ഗതാഗതമന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു.
എല്ലാ മേഖലകളിലെയും ഗതാഗത സൗകര്യം രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിലെ പ്രധാന ഘടകമാണെന്നും സമഗ്രവും കാര്യക്ഷവുമായ ഗതാഗത സംവിധാനം രൂപപ്പെടുത്താതെ സാമ്പത്തിക വളർച്ച സാധ്യമാകുകയില്ലെന്നും അൽ സുലൈതി വ്യക്തമാക്കി. ഓവർപാസ്, അണ്ടർപാസ് എന്നിവയടക്കം 26 എണ്ണവും റോഡുകളിലെ 24 േക്രാസ് വാക്കുകളുമടക്കം 50 പെഡസ്ട്രിയൻ പാസ്സിംഗുകളാണ് ഇതിലുൾപ്പെടുന്നത്.
പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലത്തായിരിക്കും ഇവ നിർമ്മിക്കുക. ഇവ നടപ്പിലാകുന്നതോടെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നും മന്ത്രി സൂചിപ്പിച്ചു.
ഏറ്റവും മികച്ച നിലവാരത്തിലായിരിക്കും േക്രാസിംഗുകൾ നിർമ്മിക്കുകയെന്നും പെഡസ്ട്രിയൻ എൻവയൺമെൻറ് റിവ്യൂ സിസ്റ്റം ഇതിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.