ദോഹ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. മലേഷ്യയിലേക്ക് പോകും വഴി ഖത്തറിൽ ഇന്ധനം നിറക്കാനായി യു.എസ് പ്രസിഡന്റിന്റെ വിമാനം ലാൻഡ് ചെയ്ത സമയത്താണ് കൂടിക്കാഴ്ച നടത്തിയത്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിലാണ് എയർഫോഴ്സ് വൺ ഇന്ധനം നിറക്കാനായി നിർത്തിയത്. വിമാനത്തിൽവെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്.
പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഒരുമിച്ച് നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഖത്തർ നിർണായക ഘടകമായി പ്രവർത്തിച്ചു. അവരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു -ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ട്രംപിന്റെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.