അന്താരാഷ്​ട്ര ദിനത്തിൽ നഴ്​സുമാർക്ക്​ ആദരം

ദോഹ: ഖത്തറിൽ അന്താരാഷ്​ട്ര നഴ്​സസ്​ ദിനം ആഘോഷിച്ചു. കഴിഞ്ഞവർഷം മുതൽ ലോകത്തെയും ഖത്തറിലെയും ആരോഗ്യമേഖല ഇതുവരെയില്ലാത്ത വെല്ലുവിളികളിലൂടെയാണ്​ മു​േനാട്ടുപോയി​െക്കാണ്ടിരിക്കുന്നതെന്ന്​ ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ്​ അൽകുവാരി പറഞ്ഞു. കോവിഡ്​ മഹാമാരിയെ നേരിടുന്നതിലുള്ള മുന്നണിപ്പോരാളികളാണ്​ നഴ്​സുമാർ. കോവിഡ്​ ചികിത്സാരംഗത്ത്​ കഴിഞ്ഞ 14 മാസങ്ങളായി ഖത്തറിലെ നഴ്​സുമാർ തുല്യതയില്ലാത്ത ​സേവനങ്ങളാണ്​ നൽകിക്കൊണ്ടിരിക്കുന്നത്​.

ഹമദ്​ മെഡിക്കൽ കോർപറേഷന്​ (എച്ച്​.എം.സി) കീഴിലെയും പ്രൈമറി ഹെൽത്ത്​​ കെയർ കോർപറേഷന്​ (പി.എച്ച്​.സി.സി) കീഴിലെയും നഴ്​സുമാർ മാതൃകയാണ്​. കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ കാമ്പയിനിലും നഴ്​സുമാരാണ്​ മുന്നണിയിലുള്ളത്​. രാജ്യം സാധാരണജീവിതം ​ൈകവരിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനമാണ്​ നഴ്​സുമാരുടെ വിലമതിക്കാനാവാത്ത സേവനങ്ങൾ. അവരുടെ മഹത്പ്രവൃത്തികളിൽ അഭിമാനിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. ഖത്തറിൽ എല്ലാ രോഗികൾക്കും മെച്ചപ്പെട്ട ചികിത്സയാണ്​ നൽകിക്കൊണ്ടിരിക്കുന്നതെന്ന്​ എച്ച്​.എം.സി ആക്​ടിങ്​ ഡെപ്യൂട്ടി ചീഫ്​ നഴ്​സിങ്​ ഓഫിസർ മറിയം അൽ മുതവ പറഞ്ഞു. കോവിഡ്​ രോഗികൾക്കും മറ്റ്​ രോഗികൾക്കും ലോകോത്തര ചികിത്സയാണ്​ ലഭിക്കുന്നത്​.

കോവിഡ്-19 രോഗികളുടെ പരിചരണത്തിനും അവശ്യ സേവനങ്ങൾക്കുമായി മഹാമാരിയുടെ ഒന്നാം ദിനം മുതൽ രംഗത്തുള്ളത്​ 13,000ഓളം നഴ്സുമാരാണ്​. നഴ്​സുമാരിൽ നല്ലൊരു ശതമാനവും വനിതകളാണ്​. സന്നദ്ധ പ്രവർത്തന മേഖലയിൽ മുന്നിട്ടുനിൽക്കുന്ന ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയിലും നിരവധി നഴ്​സുമാർ പ്രവർത്തിക്കുന്നുണ്ട്​. ഖത്തറിലെ നഴ്​സുമാരിൽ നല്ലൊരുപങ്കും ഇന്ത്യക്കാരാണ്​. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്​. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ സമ്പ്രദായവും പ്രതിശീര്‍ഷ ഡോക്ടര്‍മാരുടെ മികച്ച എണ്ണവുമാണ്​ ഖത്തറിലുള്ളത്​. ഖത്തറില്‍ പതിനായിരം പേര്‍ക്ക് 77.4 ഫിസിഷ്യന്‍മാരാണുള്ളത്. ആയിരം പേര്‍ക്ക് 7.74 ഫിസിഷ്യന്മാരെന്നാണ് കണക്ക്. മൊണാകോ (71.7), ക്യൂബ (67.2), ഗ്രീസ് (54), സാന്‍മറീനോ (51), സ്പെയിന്‍ (49.5), ഓസ്ട്രിയ (48.3) എന്നിങ്ങനെയാണ് ഖത്തറിന് പിറകിലുള്ള രാജ്യങ്ങള്‍.

ആഗോള ശരാശരി പ്രകാരം ആയിരം പേര്‍ക്ക് 1.13 ഡോക്ടര്‍മാരാണ് നിലവിലുള്ളത്. ചില രാജ്യങ്ങളില്‍ ഇൗ അനുപാതം വളരെ കുറവാണ്. അടുത്ത പതിറ്റാണ്ടില്‍ ഫിസിഷ്യന്‍മാരും നഴ്സുമാരും മെഡിക്കല്‍ സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടെ ഏകദേശം 4.3 മില്യന്‍ കുറവ് ലോകത്ത്​ അനുഭവപ്പെട്ടേക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ഖത്തറിൽ ആവശ്യമായ നഴ്സു​മാർ ഉണ്ട്​. കോവിഡിൻെറ പ്ര​േത്യകസാഹചര്യത്തിൽ നഴ്​സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകരെ താൽക്കാലിക അടിസ്​ഥാനത്തിൽ നിയമിക്കുന്നുമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.