ഗവേഷണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍  ഇനി രണ്ടു ദിനം കൂടി

ദോഹ: ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ടിന്‍െറ  പ്രധാന പദ്ധതിയായ ദേശീയ മുന്‍ഗണനാ ഗവേഷണ പദ്ധതികള്‍ക്കായുള്ള ഗവേഷണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ടു ദിനങ്ങള്‍ കൂടി അവസരം. ഫെബ്രുവരി 21 ഉച്ചവരെയാണ് ഗവേഷകര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുള്ളത്. ഗവേഷണ സ്ഥാപനങ്ങളുടെ അവസാന നിര്‍ദേശ സമര്‍പ്പണവും സൂക്ഷമ പരിശോധന നടത്തുന്നതും ഫെബ്രുവരി 28നാണ്. അയോഗ്യമായ നിര്‍ദേശങ്ങള്‍ അടുത്ത മാസവും വിജയിച്ച നിര്‍ദേശങ്ങള്‍ ഈ മാസം ജൂണിലും അറിയാന്‍ സാധിക്കും. 
 അടിസ്ഥാന ഗവേഷണങ്ങള്‍ പോലെ ദേശീയ മുന്‍ഗണനകള്‍ പരിഗണിക്കുന്ന ഗവേഷണ പദ്ധതികള്‍ തെരഞ്ഞെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗവേഷണങ്ങളുടെ ഉപയോക്താക്കളും പണ്ഡിതരും തമ്മിലുള്ള ബന്ധം വളര്‍ത്താനും ദേശീയ ഗവേഷണ ഫണ്ട് ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 
ഗവേഷണം മുന്‍ഗണന നല്‍കുന്നത് ഊര്‍ജ്ജം പരിസ്ഥിതി, ആരോഗ്യം, വിവര സാങ്കേതിക വിദ്യ, സാമൂഹിക ശാസ്ത്രം, കല മാനവിക വിഷയങ്ങള്‍ എന്നിവയ്ക്കാണ്.  
ദേശീയ ഗവേഷണ ഫണ്ടിന്‍െറ  പ്രധാന ഫണ്ടിങ് പരിപാടിയാണ് ദേശീയ മുന്‍ഗണനാ ഗവേഷണ പദ്ധതി. അതോടൊപ്പം ഈ പദ്ധതിയിലൂടെ ഖത്തറിന്‍െറ ആവശ്യങ്ങള്‍ക്കനുസൃതമായ ഗവേഷണങ്ങളെ പിന്തുണയക്കുകയും ചെയ്യുന്നു. 
അന്താരാഷ്ട്ര വിദ്യാഭ്യാസ സമൂഹത്തില്‍ ഖത്തറിന്‍െറ നിലവാരം ഉയര്‍ത്താനും ഈ പദ്ധതിക്ക് സാധിക്കും.

Tags:    
News Summary - Reserch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.