ദോഹ: കോവിഡ് 19 പശ്ചാത്തലത്തിൽ ഖത്തറിൽ തിരിച്ചെത്താൻ വൈകിയവർക്ക് രാജ്യത്ത് എത്തിയയുടൻ ദേശീയ മേൽവിലാസ നിയമപ്രകാരമുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. ഇതിന് വിദേശത്തായിരുന്നുവെന്ന് തെളിയിക്കുന്ന മതിയായ രേഖകൾ സമർപ്പിച്ചാൽ മതി. പിഴയൊട്ടും ഒടുക്കാതെ തന്നെ ഇവർക്ക് ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്യാവുന്നതാണ്. ആഭ്യന്തര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.
മേൽവിലാസം രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി അടുത്തുകൊണ്ടിരിക്കെയാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ദേശീയ മേൽവിലാസം രജിസ്േട്രഷനുള്ള അവസാന തീയതി ജൂലൈ 26 ആണ്. നിലവിലെ പ്രതിസന്ധിമൂലം വിദേശത്ത് കുടുങ്ങിയവരുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും കാർക്കശ്യം ഉണ്ടാകുകയില്ലെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശത്ത് പഠനത്തിനും ചികിത്സക്കും പുറത്തുപോയ സ്വദേശികളും രാജ്യത്തെ താമസക്കാരും മഹാമാരിയെത്തുടർന്നുണ്ടായ പ്രതിസന്ധി മൂലം ഖത്തറിലെത്താനാകാതെ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം ബോധിപ്പിക്കുന്നവരുടെ കാര്യത്തിൽ കാർക്കശ്യം ഉണ്ടാകുകയില്ലെന്നും പ്രത്യേകം പരിഗണിക്കുമെന്നും പൊതുസുരക്ഷ വകുപ്പിലെ ദേശീയ മേൽവിലാസ വിഭാഗം മേധാവി ലെഫ്. കേണൽ ഡോ. അബ്ദുല്ല സായിദ് അൽ സഹ്ലി പറഞ്ഞു. ഇതുവരെയായി 15 ലക്ഷത്തിലധികം പേർ ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്തതയും അദ്ദേഹം പറഞ്ഞു.
കോവിഡ്–19 പ്രതിസന്ധി മൂലം ആഗോള തലത്തിൽ വിമാനത്താവളങ്ങൾ അടച്ചിട്ടതും വിമാന സർവിസുകൾ റദ്ദാക്കിയതും കാരണം നിരവധി സ്വദേശികളും വിദേശികളുമാണ് തിരിച്ച് ഖത്തറിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നത്. അതേസമയം, രജിസ്േട്രഷൻ നമ്പറുള്ള എല്ലാ കമ്പനികളും നിർബന്ധമായും ദേശീയ മേൽവിലാസ രജിസ്േട്രഷൻ കൃത്യസമയത്ത് തന്നെ പൂർത്തീകരിച്ചിരിക്കണമെന്നും ഒന്നിലധികം ബ്രാഞ്ചുകളുള്ള കമ്പനികൾ ഓരോ ബ്രാഞ്ചിനും പ്രത്യേകം രജിസ്േട്രഷൻ നടത്തണമെന്നും ലെഫ്. കേണൽ അൽ സഹ്ലി പറഞ്ഞു. ഫാം തൊഴിലാളികളും ഗാർഹിക തൊഴിലാളികളും രജിസ്േട്രഷൻ പൂർത്തിയാക്കാൻ 184 നമ്പറിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തേയാണ് സമീപിക്കേണ്ടത്.
നിയമം പ്രാബല്യത്തിൽ വന്നത് ജനുവരി 27ന്; ആദ്യ ജി.സി.സി രാജ്യം ഖത്തർ
2020 ജനുവരി 27നാണ് ദേശീയ മേൽവിലാസ നിയമം പ്രാബല്യത്തിൽ വന്നത്. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ ഇത്തരമൊരു ഏകീകൃത മേൽവിലാസ നിയമം പാസാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ. ജൂലൈ 26 വരെ ദേശീയ മേൽവിലാസ രജിസ്േട്രഷൻ പ്രക്രിയ തുടരും. ഓരോ വ്യക്തിയും കൃത്യമായ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ 10,000 റിയാൽ പിഴ ചുമത്തും.
ആറ് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും 10,000 റിയാൽ പിഴ അടക്കേണ്ടി വരും. കോടയിലെത്തും മുമ്പ് 5000 റിയാൽ ബന്ധപ്പെട്ട അതോറിറ്റിയിൽ അടച്ചാൽ കേസ് ഒത്തുതീർപ്പിലെത്താം. നേരത്തെ രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മെട്രാഷ് 2, മന്ത്രാലയത്തിെൻറ വെബ്സൈറ്റ് മുഖാന്തിരം ഉടൻ തന്നെ വിവരങ്ങൾ പുതുക്കി നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സുപ്രീം ജുഡീഷ്യറി കൗൺസിൽ, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി തുടങ്ങിയ മന്ത്രാലയങ്ങളും സ്ഥാപനങ്ങളുമുൾപ്പെടെയുള്ളവക്ക് ദേശീയ മേൽവിലാസ രജിസ്േട്രഷൻ വലിയ സഹായമാണ്.
എങ്ങിെന രജിസ്റ്റർ ചെയ്യാം
മേൽവിലാസ രജിസ്േട്രഷന് മെട്രാഷ് 2 സ്മാർട്ട് ഫോൺ ആപ്ലിക്കേഷനോ മന്ത്രാലയത്തിെൻറ വെബ്സൈറ്റോ ഉപയോഗപ്പെടുത്താം. ഓരോരുത്തരുടെയും ഖത്തറിലെ താമസസ്ഥലത്തെ വിലാസം, ലാൻഡ്ലൈൻ നമ്പർ, മൊബൈൽ നമ്പർ, ഇ–മെയിൽ അഡ്രസ്, തൊഴിൽ സ്ഥലത്തെ വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ദേശീയ മേൽവിലാസ വിവരങ്ങൾ.
മേൽവിലാസ നിയമപ്രകാരം രാജ്യത്തെ പൗരൻമാരും താമസക്കാരും മന്ത്രാലയം ആവശ്യെപ്പടുന്ന വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 2017ലെ 24ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമമാണ് നടപ്പാക്കുന്നത്.
രാജ്യത്തിെൻറ സാമൂഹിക–സാമ്പത്തിക വികസനങ്ങള്‍ക്ക് പിന്തുണ നല്കാന് നിയമം വലിയ പങ്കുവഹിക്കും. ഒരേസമയം സർക്കാറിനും ജനങ്ങളും ഇത് ഏറെ നല്ലതാണ്. ഭരണനിർവഹണ രംഗത്തെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നിയമത്തിലൂടെ കഴിയും.
നിയമപ്രകാരം നൽകുന്ന വിലാസമായിരിക്കും വിവിധ സർക്കാർതല നടപടികൾക്കായി ഉപയോഗിക്കുക.
പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെ വിവരങ്ങള്‍ ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.