ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളും അ​ധ്യാ​പ​ക​രും മ​ല​യാ​ളി സ​മാ​ജ​ത്തി​ന്റെ

അ​നു​മോ​ദ​ന ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ

ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​നു​മോ​ദ​നം

ദോ​ഹ: ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും മ​ല​യാ​ളി സ​മാ​ജ​ത്തി​ന്റെ അ​നു​മോ​ദ​നം. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ല്‍ 2024 -25 അ​ധ്യാ​യ​ന വ​ര്‍ഷ​ത്തെ സി.​ബി.​എ​സ്‌.​ഇ പ​ത്താം​ത​രം പ​രീ​ക്ഷ​യി​ല്‍ മ​ല​യാ​ള ഭാ​ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി മ​ല​യാ​ളി സ​മാ​ജ​വും റേ​ഡി​യോ മ​ല​യാ​ള​വും സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ​സം​ഗ​മം പ​രി​പാ​ടി​യി​ലാ​ണ് അ​നു​മോ​ദ​നം ല​ഭി​ച്ച​ത്‌.

ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ മു​ഹ​മ്മ​ദ്‌ ഓ​ടാം​മ​ന്നി​യി​ല്‍, ഹൈ​ഫ ഷെ​റി​ന്‍, ത​മ​ന്ന ഫാ​ത്തി​മ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ മ​ല​യാ​ള​ഭാ​ഷാ പ​രീ​ക്ഷ​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‌ പ്ര​ത്യേ​ക പു​ര​സ്കാ​രം നേ​ടി​യ​ത്‌. വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി ഉ​ന്ന​ത​വി​ജ​യം നേ​ടാ​ന്‍ പ്രാ​പ്ത​രാ​ക്കി​യ മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യ​ക്ഷ​ന്‍ പ്ര​സാ​ദ്‌, അ​ധ്യാ​പി​ക​യാ​യ ലി​നി വ​ര്‍ഗീ​സ്‌ എ​ന്നി​വ​രെ​യും മ​ല​യാ​ളി സ​മാ​ജം പു​ര​സ്കാ​രം ന​ല്‍കി ആ​ര​ദ​രി​ച്ചു.

ഐ.​സി.​സി അ​ശോ​ക ഹാ​ളി​ല്‍ ന​ട​ന്ന പ്ര​തി​ഭാ​സം​ഗ​മ​ത്തി​ല്‍ ലോ​ക​സ​ഭ അം​ഗം അ​ടൂ​ര്‍ പ്ര​കാ​ശ്‌ എം.​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. പ്ര​തി​ഭാ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ മ​ല​യാ​ള​ഭാ​ഷ​യും കേ​ര​ള​സം​സ്കാ​ര​വും എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ന്ന പ്ര​ത്യേ​ക പ്ര​ശ്നോ​ത്ത​രി​യി​ല്‍ ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക്‌ മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. ഭാ​ഗ്യ ശ്രീ​ബി​നു, മി​ഖ മേ​രി ജി​നീ​ഷ്‌ എ​ന്നീ വി​ദ്യാ​ര്‍ഥി​നി​ക​ളാ​ണ്‌ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്‌. വി​ജ​യി​ക​ള്‍ക്ക്‌ അ​ടൂ​ര്‍ പ്ര​കാ​ശ്‌ എം.​പി പു​ര​സ്കാ​ര​ങ്ങ​ള്‍ ന​ല്‍കി.

Tags:    
News Summary - Congratulations to the students of Shantiniketan Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.