യാഖൂബ്
ദോഹ: കോഴിക്കോട് പെരുമണ്ണ സ്വദേശിയായ യുവാവ് ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. പെരുമണ്ണ മണക്കടവ് കണിക്കാട്ടിൽ തൊടി കുറുങ്ങോട്ടുമ്മൽ വീട്ടിൽ യാഖൂബ് ആണ് മരിച്ചത്. 35 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് അൽ സദ്ദിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിതാവ്: കോയക്കുട്ടി. മാതാവ്: ജമീല. ഭാര്യ: റുക്സാന. പിതാവ് ദോഹയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.