ഹമദ് അല്‍കബീര്‍ സ്ട്രീറ്റ് വികസന പദ്ധതിയുടെ പണി പുരോഗമിക്കുന്നു
ദോഹ: ദോഹയിലെ സൂഖ് വാഫിഫിനും ഫനാറിനുമടുത്തുള്ള ഹമദ് അല്‍കബീര്‍ സ്ട്രീറ്റിലെ വികസന പദ്ധതികള്‍ ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യമുയരുന്നു. പദ്ധതി പൂര്‍ത്തിയാവാത്തത് ജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുവെന്ന് പ്രാദേശിക അറബി പത്രമായ 'അര്‍റായ'റിപ്പോര്‍ട്ട് ചെയ്തു. പണികൾ ഉടൻ പൂർത്തിയാക്കി തുറന്നുകൊടുക്കാനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ ചെയ്യണം.
മധ്യ ദോഹയുടെ വികസന പദ്ധതിയുടെ ഭാഗമാണ് ഹമദ് അല്‍കബീര്‍ സ്ട്രീറ്റ് നവീകരണ പദ്ധതി. ഈ ഭാഗങ്ങളിലുള്ള ഓഫിസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അരമണിക്കൂറെങ്കിലും പാര്‍ക്കിങ് കണ്ടെത്താനായി മാത്രം വാഹനം ഓടിക്കേണ്ട സാഹചര്യമാണ്. പലപ്പോഴും പലയിടത്തും വാഹനം നിർത്തിയിടാൻ നിർബന്ധിതരാകുകയാണ്. പലപ്പോഴും ഇത് ഗതഗാത നിയമലംഘനത്തിനും കാരണമാകുന്നു. നവീകരണപദ്ധതി തുടങ്ങിയതോടെ പല പാര്‍ക്കിങ്ങുകളും ഇല്ലാതായത് വലിയ പ്രതിസന്ധിയായിട്ടുണ്ട്. ബാങ്ക് ഏരിയകളുടെ പിന്‍വശത്തുള്ള ഒഴിഞ്ഞ ഇടത്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. ഈ ഭാഗത്ത് ബഹുനില പാര്‍ക്കിങ് മന്ദിരം പണിയാനുള്ള സംവിധാനം അധികൃതര്‍ ചെയ്യണമെന്നും ആവശ്യം ശക്തമാണ്. ജനങ്ങള്‍ കൂടുതല്‍ ഒത്തുചേരുന്ന ഇടങ്ങളാണ് ഈ ഭാഗം. നിലവിൽ വാഹനങ്ങൾ പാര്‍ക്ക് ചെയ്യാനാകാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്.
ഈ സ്ട്രീറ്റിലെ ഓരോ ഭാഗത്തേക്കും രണ്ടുലൈനുകള്‍ മാത്രമായി പാത ചുരുങ്ങിയ സ്ഥിതിയാണ്. നിരവധി ബാങ്കുകളും പ്രധാന സ്ഥാപനങ്ങളുമുള്ള ഭാഗമാണിവിടം. വാഹന ഗതാഗതവും ജനങ്ങളുടെ കാല്നടയുമെല്ലാം നിലവിൽ ഏറെ പ്രയാസത്തിലാണ്. ചുറ്റുമുള്ള ഭാഗങ്ങളിലെ പാര്‍ക്കിങ് സാധ്യത പോലും അടഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.