Posted On
date_range Updated On
date_range ദേശീയ ദിന ഹാഫ് മാരത്തൺ: രജിസ്ട്രേഷൻ ആരംഭിച്ചു
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ ഹാഫ് മാരത്തണിന് രജിസ്ട്രേഷൻ ആരംഭിച്ചു. ദേശീയ ദിനമായ ഫെബ്രുവരി11ന് ലുസൈൽ ബൊളെവാഡിലാണ് പത്ത് വയസ്സ് മുതൽ പ്രായമുള്ളവർക്കായി വിവിധ ദൂര വിഭാഗങ്ങൾ ഉൾപ്പെടുത്തി ക്യു.ഒ.സി ഹാഫ് മാരത്തൺ 2025 സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ കായിക പാരമ്പര്യവും ഒപ്പം ആരോഗ്യ മുൻകരുതലുകളും സന്ദേശമാവുന്ന മാരത്തണിൽ പങ്കെടുക്കാൻ കായിക താരങ്ങളും അമച്വർ അത്ലറ്റുകളും കുടുംബങ്ങളും മുന്നോട്ടുവരണമെന്ന് ക്യു.ഒ.സി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.