ദോഹ: ഖത്തർ വ്യോമപരിധി താൽക്കാലികമായി അടച്ചതുമായി ബന്ധപ്പെട്ട് ചില വിമാനങ്ങൾ മുടങ്ങിയതിൽ യാത്രക്കാർക്കുണ്ടായ പ്രയാസത്തിൽ നടപടികളുമായി ഖത്തർ എയർവേസ്. യാത്ര മുടങ്ങിയവർക്ക് പണം തിരികെ നൽകും. ടിക്കറ്റെടുത്ത്, പ്രയാസങ്ങളാൽ ജൂൺ 30 വരെ യാത്ര ഉപേക്ഷിക്കുന്നവർക്ക് കാൻസലേഷൻ ഫീസ് ഇല്ലാതെ മുഴുവൻ തുകയും തിരികെ നൽകും. 2025 ജൂലൈ 15 വരെ കാലാവധിയുള്ള ടിക്കറ്റുള്ളവർക്ക് യാത്രാ തീയതി ഒരു തവണ സൗജന്യമായി മാറ്റാനും ഖത്തർ എയർവേസ് അവസരമൊരുക്കി. തങ്ങളുടെ ഷെഡ്യൂൾ സാധാരണ പോലെ പുനഃസ്ഥാപിക്കുന്നതിൽ പുരോഗതിയുണ്ട്, എന്നാൽ 2025 ജൂൺ 26 വരെ ചില വിമാനങ്ങൾ വൈകിയേക്കാമെന്നും അധികൃതർ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ യാത്രക്കാർ ഖത്തർ എയർവേസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ മൊബൈൽ ആപ്പിലൂടെയോ പരിശോധിച്ച് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.