ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കിടയിൽ ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ച് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി. പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് റെഡ്ക്രസൻറ് ട്രെയ്നിങ് ആൻഡ് ഡെവലപ്മെൻറ് സെൻററിലെ ആരോഗ്യ വിദ്യഭ്യാസ വിഭാഗമാണ് വർക്കേഴ്സ് ഹെൽത്ത് സെൻററുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചത്. പ്രവാസി തൊഴിലാളികൾക്കിടയിൽ കോവിഡ്, പകർച്ചപ്പനി ഉൾപ്പെടെ രോഗങ്ങൾ വ്യാപിക്കുന്നത് പ്രതിരോധിക്കുന്നതിെൻറ ഭാഗമായാണ് റെഡ്ക്രസൻറ് നേതൃത്വത്തിൽ ബോധവത്കരണ പരിപാടി നടന്നത്. പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സംഘടിപ്പിച്ചത്.
തൊഴിലാളികൾക്കായുള്ള ഖത്തർ റെഡ്ക്രസൻറിെൻറ നാല് ഹെൽത്ത് സെൻററുകൾ സന്ദർശിച്ച ആരോഗ്യ വിദഗ്ധർ, കോവിഡ് വാക്സിൻ സംബന്ധിച്ച് തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തി. വ്യക്തിഗത ശുചിത്വം, അണുമുക്ത സംസ്കാരം എന്നിവ വളർത്തുന്നതിെൻറ ഭാഗമായി ഖത്തർ കാൻസർ സൊസൈറ്റിയുടെ പേഴ്സനൽ ഹൈജീൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വ്യക്തിതലത്തിലും തൊഴിലാളി സമൂഹത്തിലും കോവിഡ് പോലെയുള്ള സാംക്രമികരോഗങ്ങൾ പകരുന്നത് പ്രതിരോധിക്കുന്നതിൽ ഇതു സഹായകമാകും.
ഓരോ ഹെൽത്ത് സെൻററുകളിലും ആഴ്ചയിൽ രണ്ട് ആരോഗ്യ ബോധവത്കരണ സെഷനുകളാണ് സംഘടിപ്പിക്കുന്നത്. വിവിധ ഭാഷകളിലായി അവതരിപ്പിക്കുന്ന പരിപാടികളിൽ വാക്സിനേഷെൻറ പ്രാധാന്യവും കോവിഡ് മഹാമാരിയിൽനിന്നുള്ള നിരന്തരമായ വ്യക്തിഗത സുരക്ഷ സംബന്ധിച്ചും വിശദീകരിക്കുന്നു.
ഓരോ മാസവും മൂവായിരത്തിലധികം തൊഴിലാളികളാണ് വിവിധ സെഷനുകളിലായി പങ്കെടുക്കുന്നത്.
ദേശീയ ഹെൽത്ത് സ്ട്രാറ്റജിയിലൂടെ ആരോഗ്യരംഗത്ത് ഖത്തർ വളരെയേറെ മുന്നേറിയിരിക്കുെന്നന്ന് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി മെഡിക്കൽ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ അൽ ഖത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.