ദോഹ: ലോകപ്രശസ്ത വ്യോമാഭ്യാസ സംഘമായ റെഡ് ആരോസ് ഖത്തറിലേക്ക്. ബ്രിട്ടീഷ്് റോയൽ എയർഫോഴ്സിെൻറ വ്യോമാഭ്യാസ സംഘമായ ‘ദി റെഡ്സ്’ എന്നറിയപ്പെടുന്ന റെഡ് ആരോസ് ഇൗമാസം 30നാണ് ഖത്തർ ആകാശത്ത് വിസ്മയക്കാഴ്ച ഒരുക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മിഡിലീസ്റ്റ് പര്യടനത്തിെൻറ ഭാഗമായി റെഡ് ആരോസ് ഖത്തറിലെത്തുന്നത്. ഖത്തറിലെ ബ്രിട്ടീഷ് എംബസിയാണ് റെഡ് ആരോസിെൻറ വരവറിയിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
അഞ്ചാഴ്ച നീളുന്ന മേഖലയിലെ പര്യടനത്തിൽ എട്ട് രാജ്യങ്ങളിലാണ് ദി റെഡ്സ് വ്യോമാഭ്യാസ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത്. ഖത്തറടക്കമുള്ള മിഡിലീസ്റ്റ് രാജ്യങ്ങളിൽ റെഡ് ആരോസ് പര്യടനം നടത്തുമെന്ന് നേരത്തെ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. കൃത്യത, വേഗത, സാമർഥ്യം എന്നിവയുടെ പര്യായമായ റെഡ് ആരോസ് ലോകത്തിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള എയറോബാറ്റിക് ഡിസ്പ്ലേ ടീമുകളിലൊന്നാണ്. നേരത്തെ, 2013 നവംബറിൽ കോർണിഷ് ആകാശത്താണ് റെഡ് ആരോസ് തങ്ങളുടെ ആകാശവിസ് മയക്കാഴ്ചകളൊരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.