??????? ??????????????? ??????? ???? ??????? ?????????? ???? ???? ?????? ????????

നസ്വീഹ് അബ്ദുസ്സലാമിന് സ്വീകരണം

ദോഹ: ഇച്ഛാശക്തിയുള്ളവരായി ഓരോ വിദ്യാർത്ഥിയും മാറണമെന്നും അവർക്ക് മാത്രമേ സമൂഹത്തിന് തണൽ നൽകാൻ കഴിയൂവെന്നും കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡൻറ്​ താജ് ആലുവ പറഞ്ഞു. ഖത്തർ യൂണിവേസിറ്റി ബിരുദ പരീക്ഷയിൽ ഗോൾഡ് മെഡലോടെ ഉന്നത വിജയം കരസ്ഥമാക്കിയ നസ്വീഹ് അബ്ദുസ്സലാമിനുള്ള യൂത്ത്​ക്ലബ് അൽസദി​​െൻറ അനുമോദനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹ്സിൻ അബ്ദുൽ അഹദ് അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മഞ്ചേരി, അർഷാദ് ഇളമ്പിലാട്, മുജീബുറഹ്മാൻ, ജമാൽ, ഇദ്രീസ്, ഷാഫി, ശബീബ് അബ്ദുറസാഖ്, ആരിഫ ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.

നസ്വീഹ് അബ്ദുസ്സലാം മറുപടി പ്രസംഗം നടത്തി. ശരീഫ് അഹമദ് സ്വാഗതം പറഞ്ഞു. ഖത്തർ അമീറി​​െൻറ കൈയിൽ നിന്ന്​ ഈ വർഷത്തെ അക്കാദമിക് എക്സലൻറ്​ അവാർഡ് കരസ്ഥമാക്കിയ ഏക ഇന്ത്യൻ വിദ്യാർത്ഥി കൂടിയായ നസ്വീഹ് ശാന്തപുരം അൽജാമിഅഃ അൽ ഇസ്​ലാമിയ പൂർവ വിദ്യാർഥിയാണ്.

Tags:    
News Summary - Reception for Naseeh Abdussalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.