റി​യ​ൽ എ​സ്‌​റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നും പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​വു​ന്നു

ദോ​ഹ: റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കാ​ന​നു​വ​ദി​ക്കു​ന്ന പു​തി​യ നി​യ​മം ഖ​ത്ത​റി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ​ക​ർ​ക്ക് ഇ​നി മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ങ്ങ​ളി​ലോ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലോ നേ​രി​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല. റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി നേ​ര​ത്തെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഖ​ത്ത​ർ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം.

നി​ല​വി​ൽ എ​സ്.​എ.​കെ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. പു​തി​യ നി​യ​മം വ​രു​ന്ന​തോ​ടെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ൽ​കാ​ൻ അ​നു​വ​ദി​ക്കും. നി​യ​മം ഒൗ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും ഡി​ജി​റ്റ​ലാ​യി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ആ​രം​ഭി​ക്കു​മെ​ന്നും ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി ആ​മി​ർ അ​ൽ ഗാ​ഫി​രി പ​റ​ഞ്ഞു. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ​ക​ർ ഇ​നി മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ങ്ങ​ളോ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളോ സ​ന്ദ​ർ​ശി​ക്കേ​ണ്ട​തി​ല്ല.

റി​യ​ൽ എ​സ്‌​റ്റേ​റ്റ് വി​ൽ​പ​ന ഇ​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ലാ​ണ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്നും കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ പി​ന്നീ​ട് ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ൽ ഗാ​ഫി​രി വ്യ​ക്ത​മാ​ക്കി. പു​തി​യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​സ്.​എ.​കെ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഒ​ൺ​ലൈ​നാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ല​ഭ്യ​മാ​കും.ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് അ​പേ​ക്ഷ​ക​ൾ​ക്കും ഇ​ട​പാ​ടു​ക​ൾ​ക്കും പ​ര​മ്പ​രാ​ഗ​ത പേ​പ്പ​ർ അ​ധി​ഷ്ഠി​ത രേ​ഖ​ക​ളു​ടെ അ​തേ നി​യ​മ​പ​ര​മാ​യ സാ​ധു​ത ഉ​ണ്ടെ​ന്നും നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.വ​ഞ്ച​ന ത​ട​യു​ന്ന​തി​നും, ഇ​ട​പാ​ടു​ക​ളി​ൽ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ത​ർ​ക്ക​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ക​ക്ഷി​ക​ൾ സ​മ​ഗ്ര​മാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും റി​യ​ൽ എ​സ്റ്റേ​റ്റ് പേ​ജു​ക​ളി​ൽ ജു​ഡീ​ഷ്യ​ൽ വി​ധി​ക​ൾ ഉ​ട​ന​ടി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​വും ഇ​ത് അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Real Estate Registration also going fully digital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.