റവാബി ഹൈപ്പർമാർക്കറ്റ് മിനി മാരത്തൺ ഫ്ലാഗ് ഓഫ് ചടങ്ങിൽ നിന്ന്
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിെൻറ ഭാഗമായി റവാബി ഗ്രൂപ് സംഘടിപ്പിച്ച റവാബി മിനി മാരത്തണിൽ ആയിരത്തോളം കായിക പ്രേമികൾ പങ്കെടുത്തു. ഥാനി ബിൻ ജാസിം സ്റ്റേഡിയത്തിൽനിന്നും തുടങ്ങി ഇസ്ഗാവ റവാബി ഹൈപ്പർമാർക്കറ്റിൽ സമാപിക്കുന്നതായിരുന്നു മിനി മാരത്തൺ.
ജനങ്ങളിൽ വ്യായാമത്തിനും ആരോഗ്യ ജീവിതത്തിനും പ്രോത്സാഹനം നൽകുന്നതിെൻറ ഭാഗമായാണ് റവാബി നേതൃത്വത്തിൽ കായികദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്.
അൽ റവാബി ഗ്രൂപ് ചെയർമാൻ എം.പി. അബ്ദുല്ല ഹാജി, മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല, എക്സി.ഡയറക്ടർ അജ്മൽ അബ്ദുല്ല, ജനറൽ മാനേജർ കണ്ണു ബക്കർ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. മത്സരത്തിൽ വിവിധ പ്രായക്കാർ പങ്കുചേർന്നു. മാരത്തണിനൊടുവിൽ ഇസ്ഗാവ റവാബി ഹൈപ്പർമാർക്കറ്റിലെ കഫേ ലൊവേല കോഫിഷോപ് ഉദ്ഘാടനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.