ഖത്തറിന് പിന്തുണയുമായി ഒമാൻ
മസ്കത്ത്: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് അയൽരാജ്യമായ ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒമാൻ സുൽത്താനേറ്റ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഖത്തർ ഭരണകൂടത്തോടും ജനങ്ങളോടുമൊപ്പം നിലകൊള്ളുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ഒമാൻ ആശംസിച്ചു.
പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇ
ദുബൈ: റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് അയൽരാജ്യമായ ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇ. നിരവധി പേർക്ക് പരിക്കേറ്റ ദൗർഭാഗ്യകരമായ സംഭവത്തിൽ യു.എ.ഇ, ഖത്തർ ഭരണകൂടത്തോടും അവിടുത്തെ ജനങ്ങളോടും ഒപ്പം നിലകൊള്ളുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യു.എ.ഇ ആശംസിച്ചു.
ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ദ്രവീകൃത പ്രകൃതിവാതക കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ കുവൈത്ത്, ഖത്തറിനോട് പൂർണ ഐക്യദാർഢ്യവും സഹതാപവും അറിയിച്ചു. ഖത്തർ സർക്കാറിനും ജനങ്ങൾക്കും ഇരകളുടെ കുടുംബങ്ങൾക്കും കുവൈത്തിന്റെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും, ഈ പ്രയാസകരമായ സമയത്ത് ഖത്തറിന് പൂർണ പിന്തുണ അറിയിക്കുന്നതായും കുവൈത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.