ദോഹ: സമ്പൂർണ വാക്സിനേഷനിലേക്ക് അതിവേഗമാണ് ഖത്തർ മുന്നേറുന്നത്. നിലവിൽ രാജ്യത്തെ ആകെ ജനസംഖ്യയുടെ 78.3 ശതമാനം പേർ രണ്ട് ഡോസ് പ്രതിരോധമരുന്നും കുത്തിവെപ്പ് എടുത്തുകഴിഞ്ഞു. 22.18 ലക്ഷം ജനങ്ങൾ. ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവരുടെ എണ്ണം 83.3 ശതമാനായി. 23.60 ലക്ഷം ജനങ്ങൾ. വാക്സിനേഷന് അർഹരല്ലാത്ത 12 വയസ്സിന് താഴെ പ്രായക്കാർ ഉൾപ്പെടെയുള്ള ആകെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ശതമാനക്കണക്ക്. അതേസമയം, വാക്സിനേഷന് യോഗ്യരായ വിഭാഗത്തിൽ 95 ശതമാനത്തിന് മുകളിൽ ആളുകൾ വാക്സിൻ ഒരു ഡോസ് എങ്കിലും സ്വീകരിച്ചുകഴിഞ്ഞു. ലോകത്തെതന്നെ ഏറ്റവും വിശാലമായ വാക്സിനേഷൻ സെൻറർ ഒരുക്കിയും രാജ്യത്തെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയുമാണ് ഖത്തറിൻെറ കോവിഡ് പ്രതിരോധ പ്രവർത്തനം സജീവമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.