Posted On
date_range Updated On
date_range ഖത്തർ: സർക്കാർ-സ്വകാര്യമേഖലയിൽ റമദാൻ പ്രവൃത്തിസമയം നിശ്ചയിച്ചു
ദോഹ: റമദാനിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനി ച്ചു.
സർക്കാർ മേഖലയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ നാല് മണിക്കൂറാണ് പ്രവൃത്തി സമയം.സ്വകാര്യ മേഖലയിൽ രാവിലെ 9 മുതൽ 3 മണി വരെ ആറ് മണിക്കൂറാണ് പ്രവൃത്തി സമയം.
ഭക്ഷ്യസ്ഥാപനങ്ങൾ, ഫാർമസികൾ, ഡെലിവറി സേവനങ്ങൾ ചെയ്യുന്ന റെസ്റ്റോറൻറുകൾ, കോൺട്രാക്ടിംഗ് മേഖല എന്നിവ മേൽപറഞ്ഞ തീരുമാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. തീരുമാനത്തിൽ നിന്നും ഒഴിവാകുന്ന മറ്റ് മേഖലകൾ, സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട അതോറിറ്റികളുമായി കൂടിയാലോചിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനം അറിയിക്കും.
Latest VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.