ദോഹ: സൗദി അറേബ്യ നയതന്ത്ര വിലക്കും അതിർത്തികളും അടച്ചതിനാൽ അവിടെ കുടുങ്ങിയ ഉംറ തീർഥാടകർ ഉൾപ്പെടെയുള്ള ഖത്തർ എയർവേസ് യാത്രക്കാരെ പ്രത്യേക ചാർട്ടർ വിമാനങ്ങളിൽ ദോഹയിലെത്തിച്ചു. ഒമാൻ എയറിെൻറ മൂന്ന് വിമാനങ്ങളിലായി ആദ്യം മസ്കത്തിലെത്തിച്ച് അവിടെനിന്ന് ഖത്തർ എയർവേസ് വിമാനങ്ങളിൽ ദോഹയിലേക്ക് കൊണ്ടുവരുകയായിരുന്നു. മസ്കത്ത് വഴി വന്ന യാത്രികരെല്ലാം അവരുടെ വീടുകളിലെത്തിയതായും എയർവേസ് അധികൃതർ പറഞ്ഞു.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലിനും രാത്രി പത്തിനും 11നുമായാണ് ഒമാൻ എയർ വിമാനങ്ങൾ പുറപ്പെട്ടത്. സൗദി അറേബ്യയിൽ ബാക്കിയുള്ള യാത്രക്കാരെ കുവൈത്ത് എയർവേസ് വിമാനം ഉപയോഗിച്ച് ബുധനാഴ്ച വൈകുന്നേരം 7.15ന് സർവിസ് നടത്തി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാെണന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.