ദോഹ: യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ഖത്തറിലെ എം എ വിദ്യാര്‍ഥികള്‍ ഓക്സി ജന്‍ പാര്‍ക്കില്‍ ഏപ്രില്‍ രണ്ടു മുതല്‍ മെയ് രണ്ടുവരെ ‘ബറാക്ക: പൂന്തോട്ടങ്ങളുടെ അനുഗ്രഹം’ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഖുര്‍ആനിലും ഹദീസിലും പ്രസ്താവിച്ച ചെടികളാണ് പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വി വരങ്ങള്‍ നല്‍കാനും അതുവഴി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനുമാണ് പ്രദര്‍ശനം. ചെടികളുമായി നമ്മുടെ പ്രതിദിന ജീവിതം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന പ്രദര്‍ശനം നാല് തരത്തിലാണ് വിഭജി ച്ചിരിക്കുന്നത്. സൗന്ദര്യവര്‍ധക ചികിത്സാഗുണമുള്ളവ, ആഹാരത്തിന് പറ്റിയത്, ജീവിതശൈലി, പരിമളം എ ന്നിങ്ങനെയാണ് നാലുതരത്തില്‍ ചെടികളെ വിഭജിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ദോഹയില്‍ ആദ്യമായാണ് പ്ര ദര്‍ശനം സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് പ്രകൃതിയുമായി ബന്ധപ്പെടാനുള്ള പ്രചോദനമാണ് പ്രദര്‍ശനം നല്‍കുക.
പ്രദര്‍ശനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ ബൊട്ടാണിക് ഗാര്ഡന് സാധിക്കുന്നതില്‍ ഏറെ സന്തോഷ മുണ്ടെന്ന് ഖത്തര്‍ ബൊട്ടാണിക് ഗാര്ഡന് മാനേജര്‍ ഫാത്തിമ സാലിഹ് അല്‍ കുലൈഫി പറഞ്ഞു. വിദ്യാര്‍ഥി കള്‍ക്ക് കൂടുതല്‍ പാരിസ്ഥിതിക ഉത്തരവാദിത്വം നല്കുന്ന വിധത്തിലുള്ളതാണ് പ്രദര്‍ശനം. പരിസ്ഥിതി സം രക്ഷിക്കേണ്ടതിെൻറ പ്രാധാന്യം സന്ദര്‍ശകരെ ഖത്തര്‍ ബൊട്ടാണിക് ഗാര്ഡന് ബോധ്യപ്പെടുത്തും. പ്രദര്‍ശനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിനോദ വിജ്ഞാന പരിപാടികളും ഒരുക്കിയിട്ടുണ്ട്. സ്കാ വഞ്ചര്‍ ഹണ്ട്, ഒലീവ് ഓയില്‍: ദി ഗോള്‍ഡന്‍ ട്രഷര്‍ തുടങ്ങിയ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.