ദോഹ: ക്യുഗെറ്റ് ഓപൺ റാപിഡ് ചെസ് ടൂർണമെന്റ് -2025ൽ 16 രാജ്യങ്ങളിൽനിന്നുള്ള 168 ചെസ് താരങ്ങൾ പങ്കെടുത്തു. അബൂ ഹമൂറിലെ പാർക്ക് ഹൗസ് ഇംഗ്ലീഷ് സ്കൂളിൽ ഒമ്പത് റൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ ആറു മുതൽ 55 വരെ വയസ്സുള്ളവർ പങ്കെടുത്തു.
സമ്മാനദാന ചടങ്ങിൽ ലോക ചെസിലെ പ്രമുഖ പരിശീലകരായ ഗ്രാൻഡ്മാസ്റ്റർ വിക്ടർ ബോളോഗൻ, ഗ്രാൻഡ് മാസ്റ്റർ ആർ.ബി. രമേഷ്, ഇന്റർനാഷനൽ മാസ്റ്റർ ഖാദി ഹമീദ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് പ്രൗഢി പകർന്നു.
റോളൻസൺ ലയോള, ഏബൽ സാജൻ, തൻവിഷ് റെഡ്ഡി തിരുവള്ളൂർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മൊത്തം 3500 ഖത്തർ റിയാൽ ക്യാഷ് പ്രൈസ്, ട്രോഫികൾ, വിവിധ വിഭാഗങ്ങളിലെ പ്രത്യേക അവാർഡുകൾ എന്നിവ വിതരണം ചെയ്തു. ക്യുഗെറ്റ് മുതിർന്ന അംഗങ്ങളായ മാത്യു ഫ്രാൻസിസ്, സജീവ് കുമാർ, വർഗീസ്, നിഷാബ്, അൻവർ സാദത്ത്, തനൂജ ഹസീബ്, ഡയസ് തോട്ടൻ, നന്ദനൻ, ഡോ. ഗോപാൽ റാവു, ഇല്യാസ്, ഗോപു, ജിജിൻ, ആൽബിൻ, അംജദ്, സുദേവ്, സായൂജ്, ലക്ഷ്മി, സാജൻ, സി.എസ്.എല്ലിലെ കൃഷ്ണകുമാർ, ജോബ്സി, ശിവ, നരേന്ദ്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യുഗെറ്റ് ജനറൽ സെക്രട്ടറി ഗോപു രാജശേഖർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.