10 മിനിറ്റിനുള്ളിൽ വൈദ്യുത കാർ പൂർണമായും ചാർജ് ചെയ്യാം; വേഗമേറിയ ചാർജിങ്​ സ്​റ്റേഷൻ കതാറയിൽ

ദോഹ: ഇലക്ട്രിക് കാറുകൾക്കായുള്ള രാജ്യത്തെ ഏറ്റവും വേഗമേറിയ ചാർജർ കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) കതാറയിൽ സ്ഥാപിച്ചു. 10 മിനിറ്റിനുള്ളിൽ ഒരു ഇലക്ട്രിക് കാറിന് പൂർണമായും ചാർജ് ചെയ്യാൻ വിധത്തിൽ 180 കിലോവാട്ട് ശേഷിയുള്ള ചാർജിങ്​ സംവിധാനമാണ് കതാറയിൽ സ്ഥാപിച്ചിരിക്കുന്നത്​. 

കഹ്റമയും കതാറയും തമ്മിലുള്ള സഹകരണത്തി​െൻറ ഭാഗമായി 19ാമത് ഇലക്ട്രിക് കാർ ചാർജിങ്​ സ്​റ്റേഷനിൽ കതാറയിൽ പ്രവർത്തനമാരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് കഹ്റമ പ്രസിഡൻറ് എൻജി. ഇസ ബിൻ ഹിലാൽ അൽ കുവാരി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. 

ഇലക്ട്രിക് കാറുകൾക്കായി ഏറ്റവും അനുയോജ്യമായതും ഗുണമേന്മയുള്ളതുമായ ചാർജിങ്​ സ്​റ്റേഷനുകൾ തിരിച്ചറിയുന്നതിനായി നിരവധി പൈലറ്റ് സ്​റ്റേഷനുകൾ കഹ്റമ സ്ഥാപിച്ചിട്ടുണ്ട്​. മിസൈദിലുള്ള സൗരോർജ സ്​റ്റേഷനും അതിലുൾപ്പെടും. മുവാസലാത്ത് കമ്പനി കെട്ടിടത്തിൽ രണ്ട് ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒന്ന് വേഗത്തിൽ ചാർജ് ചെയ്യുന്നതിനും മറ്റൊന്ന് രാത്രികാല ചാർജിങ്ങിനുമാണ്. ഗതാഗത വാർത്ത വിനിമയ മന്ത്രാലയം, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ മ്യൂസിയം എന്നിവയുമായി സഹകരിച്ച് എട്ട് പുതിയ സ്​റ്റേഷനുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് കഹ്റമ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി 100 ചാർജിങ്​ സ്​റ്റേഷനുകളുടെ നിർമാണവും പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതു ടെൻഡർ നൽകാനുള്ള തയാറെടുപ്പിലാണ് കഹ്റമ. ഇൻറർസെക്​ഷനുകൾ, ഷോപ്പിങ്​ മാളുകൾ, സർക്കാർ കെട്ടിടങ്ങൾ, ഹോട്ടലുകൾ, മെ​േട്രാ സ്​റ്റേഷൻ പാർക്കിങ്​ കേന്ദ്രങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കുക.


Tags:    
News Summary - Qatar's fastest electric car charging station in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.