ഖ​ത്ത​ർ റ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ​ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട വ​ള​ന്റി​യ​ർ​മാ​ർ

കു​തി​ച്ചു പാ​ഞ്ഞ് ഖ​ത്ത​ർ; ക​ർ​മ​നി​ര​ത​രാ​യി വ​ള​ന്റി​യ​ർ​മാ​ർ

ദോ​ഹ: ഖ​ത്ത​റി​ലെ കാ​യി​ക​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത ഗ​ൾ​ഫ് മാ​ധ്യ​മം 'ഖ​ത്ത​ർ റ​ൺ' വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും സ​മാ​പി​ച്ച​പ്പോ​ൾ, വി​ജ​യ​ത്തി​ന് പി​ന്നി​ലെ ക​രു​ത്താ​യി സേ​വ​ന​സ​ന്ന​ദ്ധ​രാ​യ ഒ​രു കൂ​ട്ടം വ​ള​ന്റി​യ​ർ​മാ​ർ. ര​ജി​സ്ട്രേ​ഷ​ൻ ഘ​ട്ടം മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷ​മു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രെ നീ​ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​ള​ന്റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങും ഒ​രു​മ​യും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് പ​രി​പാ​ടി​യെ വി​ജ​യ​മാ​ക്കി​യ​ത്. സി.​ഐ.​സി, വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ, യൂ​ത്ത് ഫോ​റം ഖ​ത്ത​ർ, ഗേ​ൾ​സ് ഇ​ന്ത്യ എ​ന്നീ കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​ള്ള എ​ഴു​പ​തോ​ളം വ​ള​ന്റി​യ​ർ​മാ​രാ​ണ് ക്യാ​പ്റ്റ​ൻ സി​ദ്ദീ​ഖ് വേ​ങ്ങ​ര, വൈ​സ് ക്യാ​പ്റ്റ​ന്മാ​രാ​യ ടി.​കെ. താ​ഹി​ർ, കെ.​സി. ന​ബീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ണി​നി​ര​ന്ന​ത്.

​ഒ​രു​മ​യോ​ടെ​യും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​മു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഗ​ൾ​ഫ് മാ​ധ്യ​മം 'ഖ​ത്ത​ർ റ​ൺ' സ​മ്പൂ​ർ​ണ്ണ വി​ജ​യ​മാ​യ​തെ​ന്ന് സി​ദ്ദീ​ഖ് വേ​ങ്ങ​ര പ​ങ്കു​വെ​ച്ചു. മ​ത്സ​ര​ത്തി​ലു​ട​നീ​ളം പ​രി​പാ​ടി നി​യ​ന്ത്രി​ക്കു​ന്ന​തി​ലും മ​ത്സ​ര​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലും വ​ള​ന്റി​യ​ർ​മാ​ർ കൃ​ത്യ​നി​ഷ്ഠ​ത പു​ല​ർ​ത്തി. പു​ല​ർ​ച്ചെ മു​ത​ൽ മ​ത്സ​രം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ഓ​രോ പോ​യ​ന്റു​ക​ളി​ലും ഓ​ടി​യെ​ത്തി ആ​വ​ശ്യ​മാ​യ ക്ര​മി​ക​ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ്വ​യം സ​ന്ന​ദ്ധ​രാ​യി അ​വ​ർ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

ഖ​ത്ത​ർ റ​ൺ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ക​ർ​മ​നി​ര​ത​രാ​യ വ​ള​ന്റി​യ​ർ​മാ​ർ, ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും റേ​സ് കി​റ്റ് വി​ത​ര​ണ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. ​ആ​സ്പ​യ​ർ പാ​ർ​ക്കി​ലെ റേ​സ് ട്രാ​ക്ക് ഓ​ട്ട​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ വ​ള​ന്റി​യ​ർ​മാ​ർ ഒ​രു​ക്കി.​ ഒ​ടു​വി​ൽ മ​ത്സ​ര​ത്തി​നു​ശേ​ഷം ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യാ​ണ് വ​ള​ന്റി​യ​ർ സം​ഘം മ​ട​ങ്ങി​യ​ത്.

Tags:    
News Summary - Qataris jump in; volunteers become inactive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.