ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലടക്കം ഖത്തരി വനിത ഡിസൈനര്‍ ബ്രാൻഡുകള്‍ പങ്കെടുക്കുന്നുണ്ട്. ഹാര്ലിയന്സ്, ഗാഥ അല്‍ബുഐനൈന്‍ എന്നിവ ഖത്തരി ഫാഷനുകളുമായി ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെത്തിയിരുന്നു. ഇത്തരത്തിലുള്ള അന്താരാഷ്ട്ര ഫാഷന്‍ പരിപാടിയില്‍ ഖത്തരി ഡിസൈനര്‍മാര്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. ആഗോള ഫാഷന്‍ വ്യവസായ കലണ്ടറിലെ നാലു പ്രധാനപ്പെട്ട വാര്‍ഷിക പരിപാടിയിലൊന്നാണ് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് കണ്‍സൽട്ടൻറും ഖത്തറിെൻറ പ്രതിനിധിയുമായ ഗില്‍സ് മഞ്ജുലക്ഷ്മിയാണ് ഖത്തരി വനിത ഡിസൈനർമാരുടെ ഡിസൈനുകൾ അന്ന് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.