Posted On
date_range Updated On
date_range സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ട് ഖത്തർ പ്രധാനമന്ത്രി -സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തി
ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ഖത്തറും സൗദി അറേബ്യയും തമ്മിൽ ഉന്നതതല ചർച്ച നടന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും തമ്മിലാണ് ആശയവിനിമയം നടത്തിയത്. സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് നേതാക്കൾ വിശദമായി സംസാരിച്ചു. മേഖലയിൽ വർധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനുമുള്ള പുതിയ നയതന്ത്ര നീക്കങ്ങളും സംഭാഷണത്തിൽ വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.