റുവാണ്ടയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പ്രസിഡന്റ് പോൾ
കഗാമെയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: റുവാണ്ടയുമായി ഖത്തർ ശക്തമായ സുഹൃദ്ബന്ധം തുടരുകയാണെന്നും ഇരു രാഷ്ട്രങ്ങളും തമ്മിൽ പരസ്പര സഹകരണം കൂടുതൽ മേഖലകളിലേക്ക് വളർത്തുമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. റുവാണ്ടയുടെ പ്രസിഡന്റ് പോൾ കഗാമെയമായി കൂടിക്കാഴ്ച നടത്തിയ ഖത്തർ അമീർ ഇരു രാഷ്ട്രങ്ങളുമായി ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. ഖത്തറിന്റെ സമാധാന ശ്രമങ്ങളെ പിന്തുണക്കുന്ന റുവാണ്ടയുടെ പ്രസിഡന്റ് കഗാമെയുടെ ശ്രമങ്ങളെയും അമീർ പ്രശംസിച്ചു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിലെത്തിയതായിരുന്നു ഖത്തർ അമീർ.
കഴിഞ്ഞ ദിവസം റുവാണ്ടയിൽ എത്തിയ അമീറിന് കിഗാലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മികച്ച സ്വീകരണമാണ് ഒരുക്കിയത്. റുവാണ്ടയുടെ പ്രസിഡന്റ് പോൾ കഗാമെ, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഒലിവിയർ ദുഹൻഗിരഹെ, ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മുബാറക് മുഗംഗ, കിഗാലി മേയർ സാമുവൽ ദുസൻഗിയുമാവ, റുവാണ്ടയിലെ ഖത്തർ അംബാസഡർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അമീറിനെ സ്വീകരിക്കാൻ എത്തിയിരുന്നു. അതേസമയം, അമീറിന്റെ സന്ദർശനത്തെയും ക്രിയാത്മക ചർച്ചകളെയും റുവാണ്ടയുടെ പ്രസിഡന്റ് പോൾ കഗാമെ പ്രശംസിച്ചു. ഖത്തറുമായുള്ള ശക്തമായ സഹകരണത്തെയും അമീറുമായുള്ള സൗഹൃദവും എടുത്ത് എക്സ് പോസ്റ്റിൽ പരാമർശിച്ച പോൾ കഗാമെ, ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിന് ഖത്തറുമായി സൗഹൃദം ശക്തിപ്പെടുത്താനുള്ള താൽപര്യവും അദ്ദേഹം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.