സുഡാനിലേക്ക്​ മരുന്നും ഭക്ഷണവുമെത്തിച്ച്​ ഖത്തർ

ദോഹ: മാസങ്ങൾ നീണ്ടു നിന്ന ആഭ്യന്തര സംഘർഷത്തിൻെറ കെടുതികൾ അനുഭവിക്കുന്ന സുഡാനിലേക്ക്​ ദുരിതാശ്വാസ സഹായങ്ങൾ തുടർന്ന്​ ഖത്തർ. ഏതാനും ആഴ്​ചകൾ നീണ്ട ഇടവേളക്കു ശേഷമാണ്​ ഖത്തർ ഫണ്ട്​ ഫോർ ഡെവലപ്​മെൻറും ഖത്തർ റെഡ്​ ക്രസൻറ്​ സൊസൈറ്റിയും ഭക്ഷണം, മരുന്നും ചികിത്സാ ഉപകരണങ്ങളും അടങ്ങുന്ന മെഡിക്കൽ കിറ്റ് എന്നിവ അടങ്ങിയ 14 ടണ്ണിൻെറ സഹായം പോർട്​ ഓഫ്​ സുഡാനിലെത്തിച്ചത്​.

വിമാന മാർഗമായിരുന്നു ചരക്കുകൾ ദോഹയിൽ നിന്നും സുഡാനിലെത്തിയത്​. ഇതോടെ ഖത്തർ ഒരുക്കിയ എയർ ബ്രിഡ്​ജ്​ വഴിയുള്ള സഹായം 371 ടൺ ആയി ഉയർന്നു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ വീടും ജീവിത മാർഗങ്ങളും നഷ്​ടപ്പെട്ട്​, ബന്ധുക്കളെ നഷ്​ടമായി ദുരിതത്തിലായവർക്കും, പരിക്കേറ്റ്​ അവശരായവർക്കുമായി നേരത്തെ തന്നെ സഹായം നൽകുന്ന രാജ്യമാണ്​ ഖത്തർ.

സുഡാനിൽ ആഭ്യന്തര സുരക്ഷയും ഭരണ സ്​ഥിരതയും ​ജനങ്ങളുടെ ​േക്ഷമവും ഉറപ്പാക്കുന്നതിലെ ഖത്തറിൻെർ പ്രതിബദ്ധത വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. യുദ്ധത്തിൻെറ ആദ്യ നാളുകളിലെ വിദേശ പൗരന്മാരെയും, ഖത്തർ റസിഡൻറുമാരായ സുഡാൻ പൗരന്മാരെയുമെല്ലാം രാജ്യത്തിന്​ പുറത്തെത്തിക്കാർ ഖത്തർ ഇടപെട്ടിരുന്നു.

Tags:    
News Summary - Qatari aid plane carrying food, medicine arrives in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.