ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച നാലാമത് എഡിഷൻ ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ജോപോൾ എഫ്.സി ട്രോഫി സ്വീകരിക്കുന്നു
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച നാലാമത് എഡിഷൻ ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ ജോപോൾ എഫ്.സി ജേതാക്കളായി. ഒളിമ്പ്യൻ റഹ്മാൻ എഫ്.സിയെ 4-1 എന്ന സ്കോറിന് തകർത്താണ് ജോപോൾ എഫ്.സി ജേതാക്കളായത്. കേരളത്തിലെ ഫുട്ബാൾ ഇതിഹാസ താരങ്ങളുടെ പേരിൽ 10 ടീമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ചാക്കോ എഫ്.സി, ജോപോൾ എഫ്.സി, ഐ.എം. വിജയൻ എഫ്.സി, ഷറഫലി എഫ്.സി, വി.പി. സത്യൻ എഫ്.സി, പാപ്പച്ചൻ എഫ്.സി, എൻ.പി. പ്രദീപ് എഫ്.സി, ഒളിമ്പ്യൻ റഹ്മാൻ എഫ്.സി, ആസിഫ് സഹീർ എഫ്.സി എന്നീ ടീമുകളാണ് മത്സരിച്ചത്. ഖത്തർ മഞ്ഞപ്പട കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ടൂർണമെന്റ് നിയന്ത്രിച്ചു. മുൻ ഐ.സി.സി, ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ. ബാബുരാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗവും മുൻ ഐ.സി.ബി.എഫ് മാനേജ്മെൻറ് കമ്മിറ്റി അംഗവുമായ അബ്ദുൽ റൗഫ് കൊണ്ടോട്ടി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.