ലോകകപ്പ് നിര്‍മ്മാണപുരോഗതി പഠിക്കാന്‍ ബ്രിട്ടീഷ് സംഘമത്തെി

ദോഹ: ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘ഫിഫ’ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് പഠിക്കുന്നതിനായി ബ്രിട്ടീഷ് പാര്‍ലമന്‍റില്‍ നിന്നുള്ള പ്രതിനിധിസംഘം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുപ്രീം കമ്മിറ്റിയുടെ ആസ്ഥാനം സന്ദര്‍ശിച്ചു. യു.കെയിലുള്ള ഖത്തറിന്‍്റെ അംബാസഡര്‍ യൂസുഫ് അല്‍ ഖാതറിന്‍െറ നേതൃത്വത്തിലത്തെിയ പ്രതിനിധി സംഘത്തില്‍ എട്ട് പാര്‍ലമെന്‍റ് അംഗങ്ങളും മറ്റ് പല ഉന്നത പദവികളിലുള്ളവരുമാണ് ഉണ്ടായിരുന്നത്. ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ഷര്‍മയും സംഘത്തിലുണ്ടായിരുന്നു.  
 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുള്ള പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്ത പ്രതിനിധിസംഘം ലോക നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുകയും ചെയ്തു. സുപ്രീം കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘം വിശദമായി പഠിച്ചതായി അല്‍ കാതര്‍ പറഞ്ഞു.  അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ  ഇവര്‍ സന്ദര്‍ശിച്ചു. ഖത്തറും യു.കെയും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍െറ തെളിവാണ് ഇതെന്നും വരും വര്‍ഷങ്ങളില്‍ ഇതില്‍ ഇനിയും വളര്‍ച്ചയുണ്ടാകുമെന്നും അംബാസഡര്‍ പറഞ്ഞു.  സുപ്രീംകമ്മിറ്റിയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയും കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാതിമ അല്‍ നുഐമിയും പ്രതിനിധിസംഘത്തെ സ്വാഗതം ചെയ്തു. അല്‍ഖോറിലുള്ള അല്‍ബായത് സ്റ്റഡേിയത്തിന്‍്റെ നിര്‍മ്മാണ സൈറ്റും സംഘം സന്ദര്‍ശിച്ചു. സൈറ്റുകളില്‍ പണിയെടുക്കുന്നവര്‍ താമസിക്കുന്ന അല്‍ ബൈത് വില്ളേജിലും സംഘം സന്ദര്‍ശനം നടത്തി. 

Tags:    
News Summary - qatar worldcup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.