ദോഹ: ലോകകപ്പിനെ വരേവൽക്കാനൊരുങ്ങുന്ന ഖത്തറിൽ പ്രാഥമികാരോഗ്യ മേഖലയിൽ വിവിധ തസ്തികകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ച് പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ. പി.എച്ച്.സി.സിയുടെ വെബ്സൈറ്റ് വഴിയാണ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ജനറൽ പ്രാക്ടീഷണർ, സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ, സ്പെഷ്യലിസ്റ്റ് എമർജൻസി മെഡിസിൻ, സ്പെഷ്യലിസ്റ്റ് ഇന്‍റേണൽ മെഡിസിൻ, നഴ്സ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നോളജിസ്റ്റ്, റേഡിയോ ടെക്നോളജിസ്റ്റ്, കസ്റ്റമർ സർവീസ്, റിസപ്ഷനിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് താൽകാലിക നിയമനം നടക്കുന്നത്. വിവിധ തസ്തികകൾക്ക് ആവശ്യമായ യോഗ്യതയും നൽകിയിട്ടുണ്ട്. വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
ജനറൽ പ്രാക്ടീഷണർ തസ്തികയിലേക്ക് അംഗീകൃത മെഡിക്കൽ ബിരുദവും ജനറൽ മെഡിസിനിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യപ്പെടുന്നത്. ഫാമിലി മെഡിസിൻ തസ്തികയിലേക്ക് അംഗീകൃത മെഡിക്കൽ ബിരുദം, ഫാമിലി മെഡിസിനിൽ സ്പെഷലൈസേഷൻ, ഒന്ന് മുതൽ മൂന്ന് വർഷം വരെ പരിചയവും ആവശ്യപ്പെടുന്നു.
എമർജൻസി മെഡിസിൻ തസ്തികയിലേക്ക് അംഗീകൃത മെഡിക്കൽ ബിരുദം, എമർജൻസി മെഡിസിൻ സ്പെഷ്യലൈസേൻ, ഒന്ന് മുതൽ മൂന്നുവർഷം വരെ പരിചയം. നഴ്സ് തസ്തികയിലേക്ക് നഴ്സിങ്ങിൽ ബിരുദം, ചുരുങ്ങിയത് രണ്ടുവർഷം പ്രവൃത്തി പരിചയം ആണ് ആവശ്യപ്പെടുന്നത്.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഫാർമസി ബിരുദം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത. രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. കസ്റ്റമർ സർവീസ് ഒഴിവിലേക്ക് ബിരുദവും രണ്ടുവർഷം കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് ബിരുദം, രണ്ടുവർഷം പ്രവൃത്തി പരിചയവും ആവശ്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: https://www.phcc.gov.qa/en/AboutUs/Careers/Temporary-Hiring-for-FIFA-2022-World-Cup#
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.