ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങള്‍ കാണാനായി ടിക്കറ്റുകള്‍ക്കായി ഹോളിവുഡ് താര ം ജൂലിയ റോബര്‍ട്ട്സ് മുടക്കിയത് ഒരുലക്ഷം ഡോളര്‍. ഹോളിവുഡ് താരം സീന്‍ പെന്‍ തെൻറ കാ രുണ്യ സംഘടനയായ ഹെയ്തി ചാരിറ്റിക്കായി സംഘടിപ്പിച്ച ധനസമാഹരണ കാമ്പയിനിലായിരുന്നു ഖത്തര്‍ ലോകകപ്പിെൻറ ടിക്കറ്റുകള്‍ ലേലത്തില്‍ വെച്ചത്. ഗോള്‍ഡന്‍ ഗ്ലോബ്സിന് മുന്നോടിയായിട്ടായിരുന്നു ഇത്തരമൊരു ലേലം. ലോസ് ആഞ്ചല്‍സിലെ വില്റ്റേണ് തിയറ്ററില്‍ നടന്ന പരിപാടിയില്‍ പ്രമുഖ താരങ്ങളും വിശിഷ്ട വ്യക്തിത്വങ്ങളും പെങ്കടുത്തു.
ലേലത്തില്‍ ഏറ്റവും ആവശ്യക്കാരുണ്ടായിരുന്നത് ഖത്തര്‍ ലോകകപ്പ് ടിക്കറ്റുകള്‍ക്കായിരുന്നു. ലേലത്തിലാണ് ജൂലിയ തനിക്കും ഭര്‍ത്താവ് ഡാനി മോഡറിനുമായി ലോകക്കപ്പിെൻറ ഒരു ജോഡി സീറ്റുകൾക്കായി ഇത്രയധികം തുക കൊടുത്തത്. കായിക പ്രേമിയായ ജൂലിയ റോബര്‍ട്ട്സ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണുന്നതിന് പ്രത്യേക താല്പര്യം ഉള്ളയാളാണ്. 51കാരിയായ ജൂലിയ റോബര്‍ട്ട്സ് അറിയപ്പെടുന്ന ഫുട്ബോള്‍ ആസ്വാദകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിെൻറ മത്സരങ്ങള്‍ ഉള്‍പ്പടെയുള്ളവ നേരിട്ടു കാണാന്‍ സ്റ്റേഡിയത്തിലെത്താറുണ്ട്. ഫുട്ബോള്‍ താരങ്ങള്‍ക്കൊപ്പമുള്ള ഇവരുടെ ഫോട്ടോകള്‍ സാമുഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.