ദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡൻറ് ജിയാനി ഇന്‍ഫാൻറിനോ. ഖത്തർ ലോകകപ്പിെൻറ സമയക്രമമടക്കം താരങ്ങൾക്ക് അനുകൂല ഘടകങ്ങളായിരിക്കുമെന്നും അവിസ്മരണീയമായ സംഭവങ്ങളാലും സൗകര്യങ്ങളാലും ഖത്തർ ലോകകപ്പ് വ്യത്യസ്തത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ പത്രമായ ‘ലഗസെറ്റ ഡെല്ലോ സ്പോർടി’ന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിെൻറ അവിസ്മരണീയമായ പതിപ്പിനായിരിക്കും ഖത്തര്‍ 2022ല്‍ ആതിഥ്യം വഹിക്കുക. നവംബർ, ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടത്തുന്നത് ടൂര്‍ണമെൻറിനും കളിക്കാര്‍ക്കും ഏറെ അനുയോജ്യമായിരിക്കും.
കളിക്കാര്‍ അവരുടെ മികച്ച ശാരീരിക അവസ്ഥയിലായിരിക്കുേമ്പാഴാണ് കളി നടക്കുന്നത്. വേനലിലാണെങ്കില്‍ കഠിനമായ സീസണിനുശേഷം ലോകകപ്പിനായി പോകേണ്ടതായിവരും. ഖത്തറില്‍ അത്തരമൊരു സാഹചര്യമില്ല. ലോകകപ്പിലെ എല്ലാ മത്സരങ്ങളും 70 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് നടക്കുന്നത്. ഇതും നേട്ടമാണ്. തങ്ങള്‍ അധികം അറിയാത്ത ലോകത്തിെൻറ മറ്റൊരു ഭാഗം ഈ ലോകകപ്പിലൂടെ കണ്ടെത്താൻ മറ്റു രാജ്യക്കാർക്ക് കഴിയും. യൂറോപ്പില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്ക് അഞ്ചു മുതല്‍ ആറു വരെ മണിക്കൂര്‍ മാത്രമാണ് സമയം ആവശ്യമായിവരുക. ഇതിനാൽതന്നെ, സ്റ്റേഡിയങ്ങളില്‍ ആസ്വാദകര്‍ നിറഞ്ഞിരിക്കുമെന്ന് തനിക്ക് പൂര്‍ണബോധ്യമുണ്ട്. 2026 ലോകകപ്പിൽ 48 ടീമുകൾ ഉണ്ടാവാനുള്ള സാധ്യത സംബന്ധിച്ചും ഇത്തരത്തിലുള്ള തെൻറ ആശയം സംബന്ധിച്ചും ഇന്‍ഫാൻറിനോ സംസാരിച്ചു. ലോകകപ്പ് ജനങ്ങളുടെ ചാമ്പ്യന്‍ഷിപ്പാണ്. റഷ്യൻ ലോകകപ്പിൽ ഇറ്റലി, നെതര്‍ലൻഡ്, യു.എസ്, ചിലി, കാമറൂണ്‍ രാജ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ലോകകപ്പ് ഫുട്ബാളിൽ കഴിവുള്ള എല്ലാവർക്കുമായി കൂടുതൽ തുറക്കപ്പെടണം. സ്റ്റേഡിയങ്ങളിലെ വംശീയത ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.