ലോ​ക മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു.​എം.​സി) ഖ​ത്ത​ർ ന​ട​ത്തി​യ ഖ​ത്ത​ർ വി​മ​ൻ​സ് ഫോ​റം റ​മ​ദാ​ൻ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ലെ വി​ജ​യി​ക​ൾ 

ഖത്തർ വിമൻസ് ഫോറം റമദാൻ ഫിറ്റ്നസ് ചലഞ്ച്​ വ്യത്യസ്​തമായി

ദോ​ഹ: ലോ​ക മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു.​എം.​സി) ഖ​ത്ത​ർ ന​ട​ത്തി​യ ഖ​ത്ത​ർ വി​മ​ൻ​സ് ഫോ​റം റ​മ​ദാ​ൻ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ലെ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. വെ​ർ​ച്വ​ൽ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. 'ആ​ർ​ക്കാ​ണ് കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ക?'​എ​ന്ന​താ​യി​രു​ന്നു ആ​ശ​യം.

പ​ങ്കെ​ടു​ത്ത​വ​ർ റ​മ​ദാ​ൻ മാ​സ​ത്തി​ൽ 30 ദി​വ​സ​ത്തേ​ക്ക് അ​വ​രു​ടെ ദൈ​നം​ദി​ന ഫി​റ്റ്ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. ന​ട​ത്തം, സൈ​ക്ലി​ങ്, ഇ​ൻ​ഡോ​ർ കാ​ർ​ഡി​യോ വ്യാ​യാ​മം എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ. വി​ജ​യി​ക​ൾ: സൈ​ക്ലി​ങ്​​: ല​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ ഡി. ​പു​രു​ഷോ​ത്ത​മ​ൻ പി​ള്ള. ന​ട​ത്തം: ഗീ​ത ജി​ജി. ഇ​ൻ​ഡോ​ർ കാ​ർ​ഡി​യോ വ്യാ​യാ​മം: ആ​സി​ഫ് മൊ​യ്ദു​ട്ടി. ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​നോ​ദ് വി. ​നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡ​ബ്ല്യു.​എം.​സി ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ്​ കെ.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ കാ​ജ​ൽ മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ക​രി​ഷ്മ ഹ​സ്സ​നും മീ​ഡി​യ ക​ൺ​വീ​ന​ർ ന​ന്ദി​നി വ​ൽ​സ​നും സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ പ്രേ​മ ശ​ര​ത്ച​ന്ദ്ര​നാ​യി​രു​ന്നു അ​വ​താ​ര​ക. മി​ഡി​ൽ ഈ​സ്​​റ്റ്​ റീ​ജി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ഷാ​ഹു​ൽ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കേ​ട്ടേ​ത്ത്, വ​നി​താ ഫോ​റം പ്ര​സി​ഡ​ൻ​റ്​ എ​സ്ത്ത​ർ ഐ​സ​ക്, സെ​ക്ര​ട്ട​റി റാ​ണി ലി​ജേ​ഷ്, സോ​ഷ്യ​ൽ മീ​ഡി​യ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സ്, ഡ​ബ്ല്യു.​എം.​സി ഖ​ത്ത​ർ ചെ​യ​ർ​മാ​ൻ വി.​എ​സ്. നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​രി​യാ​ട്, വൈ​സ് ചെ​യ​ർ​മാ​ൻ ല​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ ഡി. ​പു​രു​ഷോ​ത്ത​മ​ൻ പി​ള്ള, വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​ദ്യ ര​ഞ്ജി​ത്ത്, സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ൻ​റ്​ ബി.​എം. ഫാ​സി​ൽ എ​ന്നി​വ​ർ വി​ജ​യി​ക​ളെ​യും പ​ങ്കെ​ടു​ത്ത​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു.സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഷ​ഹാ​ന അ​ബ്​​ദു​ൽ ഖാ​ദ​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​മി ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Qatar Women's Forum Ramadan Fitness Challenge is different

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.