ജി.സി.സി അക്വാറ്റിക്​ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഖത്തർ ടീം അംഗങ്ങൾ 

നീന്തൽക്കുളത്തിൽ സ്വർണം കൊയ്​ത്​ ഖത്തർ

ദോഹ: ഹമദ്​ അക്വാറ്റിക്​​ സെൻററിലെ നീന്തൽക്കുളം ഖത്തറിൻെറ സ്വർണഖനിയായി മാറി. ആറ്​ ഗൾഫ്​ രാജ്യങ്ങൾ പ​ങ്കെടുത്ത നീന്തൽ ചാമ്പ്യൻഷിപ്പിൽ എതിരാളികളില്ലാതെ ഖത്തറിൻെറ കൊയ്​ത്തുകാലം. വ്യാഴാഴ്​ച ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ഇതുവരെ വാരിക്കൂട്ടിയത്​ 23 സ്വർണവും 11 വെള്ളിയും ആറ്​ വെങ്കലവും ഉൾപ്പെടെ 40 മെഡലുകൾ. പ​ങ്കെടുത്ത എല്ലാ ഇനങ്ങളിലും മെഡൽ പോഡിയത്തിലെത്തിയ ആതിഥേയ താരങ്ങൾ, ഏതാനും ചില ഇനങ്ങളിൽ മാത്രമേ എതിരാളികൾക്ക്​ അവസരം നൽകിയുള്ളൂ. സൗദി അറേബ്യ ആറ്​ സ്വർണവും 10 വെള്ളിയും ആറ്​ വെങ്കലവുമായി (ആകെ 22 മെഡൽ) രണ്ടും സ്​ഥാനത്തെത്തി. കുവൈത്ത്​ (2-12-12-26), ബഹ്​റൈൻ (2-2-6-10), യു.എ.ഇ (2-0-3-5), ഒമാൻ (1-1-3-5) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ മെഡൽ നില.

കഴിഞ്ഞ വർഷം നടക്കേണ്ട ചാമ്പ്യൻഷിപ്​ കോവിഡ്​ കാരണം മാറ്റിവെക്കുകയായിരുന്നു.വ്യാഴാഴ്​ച നടന്ന ഉദ്​ഘാടന ചടങ്ങിൽ ഇൻറർനാഷനൽ സ്വിമ്മിങ്​ ഫെഡറേഷൻ പ്രസിഡൻറ്​ ഹുസൈൻ അൽ മുസല്ലം, ഖത്തർ സ്വിമ്മിങ്​ അസോസിയേഷൻ പ്രസിഡൻറ്​ ഖലീൽ അൽ ജാബിർ, ജി.സി.സി സ്വിമ്മിങ്​ ഓർഗനൈസിങ്​ കമ്മിറ്റി ചെയർമാൻ താഹ അൽ കഷാരി എന്നിവർ പ​ങ്കെടുത്തു. അണ്ടർ 17 വിഭാഗം 800 മീറ്റർ ഫ്രീസ്​റ്റൈലിൽ ഒന്നാമതെത്തി​ കരിം സലാമയാണ്​ ഖത്തറിനായി ആദ്യം സ്വർണമണിഞ്ഞത്​.

പിന്നാലെ മെഡൽ കൊയ്​ത്തായി. എതിരാളികളെ കാഴ്​ചക്കാരാക്കി അണ്ടർ 17, അണ്ടർ 15, അണ്ടർ 12 വ്യക്​തിഗതം, ടീം വിഭാഗങ്ങളിൽ ഖത്തർ താരങ്ങൾ മെഡൽകൊയ്​ത്തു തുടങ്ങി. ചാമ്പ്യൻഷിപ്​ ഞായറാഴ്​ച സമാപിക്കും. 2019ൽ കുവൈത്തിൽ നടന്നപ്പോൾ 17 സ്വർണവുമായി 34 മെഡൽ നേടിയ ഖത്തറായിരുന്നു ജേതാക്കൾ.ഇക്കുറി സ്വന്തം മണ്ണിൽ കൂടുതൽ കരു​േത്താടെയാണ്​ ആതിഥേയരുടെ കുതിപ്പ്​.

Tags:    
News Summary - Qatar wins gold in swimming pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.