ദോഹ: പാകിസ്താനിൽ നിന്നുള്ളവർക്കും ഇനി ഖത്തറിൽ വിസ ഇല്ലാതെ സന്ദർശനത്തിന് സർക്കാർ അനുമതി നൽകി. ഖത്തറിലെ പാകിസ്താൻ എംബസി തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് പ്രത്യേക നിബന്ധനകളോടെ 30 ദിവസത്തേക്ക് വിസ ഇളവിൽ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ചുരുങ്ങിയത് ആറ് മാസത്തെ പാസ്പോർട്ട് കാലാവധി ഉണ്ടായിരിക്കുക, യാത്രക്കാരെൻറ പക്കൽ മടക്ക ടിക്കറ്റ് ഉണ്ടാ യിരിക്കുക, കൂടാതെ 5000 റിയാലിന് സമമായ തുകയോ െക്രഡിറ്റ് കാർഡോ ഉണ്ടായിരിക്കുക എന്നീ നിബന്ധനകൾ പൂർത്തിയായാൽ മാത്രമേ വിസ ഇളവിൽ പാക് പൗരന്മാർക്ക് ഖത്തറിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
30 ദിവസത്തിന് ശേഷം അനുമതി കിട്ടുകയാണെങ്കിൽ വീണ്ടും അത്രയും ദിവസത്തേക്ക് കൂട്ടി വിസ നീട്ടിനൽകും. പാകിസ്താനിൽ നിന്നും നേരിട്ട് ഖത്തറിലേക്കുള്ള യാത്രക്കാർ പോളിയോ വാക്സിനേഷൻ സാക്ഷ്യപത്രവും കൂടെ കരുതണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
നേരത്തെ ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങൾക്ക് ഖത്തർ സന്ദർശക വിസയിൽ പ്രത്യേക ഇളവ് നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.