വിമാനം മുടങ്ങുന്നതിന് തൊട്ടുമുമ്പ് മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദോഹ: രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തുന്നതിന്‍റെ തൊട്ടുമുമ്പ് ഖത്തറിൽ നിന്ന് മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പത്തനംതിട്ട വേങ്ങത്താനം മണിമല കളത്തിപ്പറമ്പിൽ ജോമോൻ മാത്യു (41) ആണ് വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്.

നടപടിക്രമങ്ങൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കി ഖത്തർ എയർവേസ്‌ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയച്ചു. ഇതിനാൽ ഞായറാഴ്ച രാവിലെയോടെ തന്നെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തി.

കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയാണ് ഇതിനായി മുൻകൈ എടുത്തത്. ദോഹ ഇന്ത്യൻ എംബസി ഇടപെട്ട് പെട്ടെന്ന് തന്നെ നടപടിക്രമങ്ങൾ ശരിയാക്കി. എട്ട് വർഷമായി ജോമോൻ ദോഹയിൽ വുഖൂദിൽ ജോലി ചെയ്യുന്നു. ഭാര്യ: ഷാലറ്റ്.

Tags:    
News Summary - qatar updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.