ഖത്തർ-യു.എ.ഇ വിമാന സർവീസുകൾ 27 മുതൽ

ദോഹ: ജനുവരി 27 മുതൽ ഖത്തർ എയർവേയ്​സ്​ യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപ​േരാധം അവസാനിപ്പിച്ച്​ ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്​. മൂന്നരവർഷ​െത്ത ഉപരോധത്തിന്​ ശേഷം ഇതാദ്യമായാണ്​ ദുബൈയിലേക്കും അബൂദാബിയിലേക്കും നേരിട്ട്​ ഖത്തർ എയർവേയ്​സ്​ വിമാനസർവീസ്​ തുടങ്ങുന്നത്​. 27ന്​ ദുബൈ അന്താരാഷ്​ട്രവിമാനത്താവളത്തിലേക്കും 28ന്​ അബൂദാബി വിമാനത്താവളത്തിലേക്കുമാണ്​ വിമാനം പറക്കുക. ഇരുസർവീസിനുമുള്ള ബുക്കിങ്​ കമ്പനി വെബ്​സൈറ്റിൽ തുടങ്ങിയിട്ടുണ്ട്​.

27ന്​ ദോഹ ഹമദ്​ വിമാനത്താവളത്തിൽ നിന്ന്​ ഖത്തർ സമയം വൈകുന്നേരം ഏഴിന്​ പുറ​െപ്പടുന്ന വിമാനം​ യു.എ.ഇ സമയം രാത്രി 9.10ന്​ ദുബൈയിൽ എത്തും. ഒരുമണിക്കൂറും പത്ത്​മിനുട്ടുമായിരിക്കും യാത്രാസമയം. 28ന്​ വൈകുന്നേരം 7.50ന്​ ദോഹയിൽ നിന്ന്​ പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം രാത്രി 9.55ന്​ അബൂദാബി വിമാനത്താവളത്തിൽ ഇറങ്ങും. ഒരു മണിക്കൂറും അഞ്ചുമിനുട്ടുമായിരിക്കും യാത്രാസമയം.

ഖത്തറിൽ നിന്ന്​ സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിട്ടുണ്ട്​. അതിനിടെ ഇതിഹാദ്​ എയർവേയ്​സ്​ തങ്ങളുടെ ദോഹ സർവീസുകൾ ഫെബ്രുവരി അഞ്ചുമുതൽ പുനരാരംഭിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. അബൂദാബിയിൽ നിന്ന്​ ദോഹയിലേക്ക്​ ദിവസേനയുള്ള സർവീസാണ്​ നടത്തുകയെന്ന്​ ഇത്​ഹാദ്​ ​േഗ്ലാബൽ സെയിൽസ്​ ആൻറ്​ കാർഗോ സീനിയർ വൈസ്​പ്രസിഡൻറ്​ മാർട്ടിൻ ഡ്ര്യൂ പറഞ്ഞു. സൗദിയിലേക്കും ഖത്തറിലേക്കുമുള്ള വിമാനസർവീസുകൾ ഇതിനകം പുനരാരംഭിച്ചിട്ടുമുണ്ട്​.

Tags:    
News Summary - Qatar -UAE Flight Service on 27th january 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.