ഖത്തർ: കടകളിൽ മോഷണം നടത്തിയ രണ്ട്​ വിദേശികൾ അറസ്റ്റിൽ

ദോഹ: ഇൻഡസ്​ട്രിയൽ ഏരിയയിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ രണ്ട്​ വിദേശികളെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റു ചെയ്തു. മേഖലയിലെ വിവിധ ഷോപ്പുകളിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട്​ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ അന്വേഷണ വിഭാഗത്തിനു കീഴിൽ രൂപീകരിച്ച സംഘമാണ്​ ആഫ്രിക്കൻ പൗരന്മാരായ രണ്ടു പേ​രെ അറസ്റ്റു ചെയ്തത്​.

ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽനിന്ന്​ ഏതാനും തൊണ്ടിമുതലുകളും കണ്ടെത്തി​.

അറസ്റ്റ്​ ചെയ്തവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിലേക്ക്​ കൈമാറി. പിടിയിലായവരുടെ ചിത്രങ്ങളും മോഷണമുതലുകളും അധികൃതർ പുറത്തുവിട്ടു.

Tags:    
News Summary - Qatar: Two foreigners arrested for shoplifting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.