ഫുട്​ബാളും വരയും ഒറ്റ കാൻവാസിലൊരുക്കാൻ കതാറ

ദോഹ: ഫിഫ ലോകകപ്പിന്​ മുന്നോടിയായി നവംബർ-ഡിസംബറിലായി ഖത്തർ അറബ്​ കപ്പിന്​ വേദിയാവു​േമ്പാൾ, കാൽപന്തുകളിയെയും കലയെയും ഒരു കാൻവാസിലാക്കി അപൂർവ വിരുന്നൊരുക്കാൻ ഒരുങ്ങുകയാണ്​ കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ. ഫുട്​ബാളിനെയും ഫൈൻ ആർട്സിനെയും സംയോജിപ്പിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്ബാൾ-ഫൈൻ ആർട്സ്​ പ്രദർശനത്തിനാണ് കതാറ തയാറെടുക്കുന്നത്. ഈ വർഷം നവംബർ 18 മുതൽ ഡിസംബർ 18 വരെയാണ്​ പ്രദർശനം.

ഇതാദ്യമായാണ് ഖത്തറിൽ ഫുട്ബാളിനെയും ഫൈൻ ആർട്സിനെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രദർശനം വരുന്നത്. അവസാന അഞ്ച് ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറുകളിൽനിന്നുള്ള അവിസ്​മരണീയ രംഗങ്ങളും കലാശപ്പോരാട്ടത്തിലെ വികാരപ്രകടനങ്ങളുമെല്ലാം പ്രദർശനത്തിലുണ്ടാകും. ഫൈനൽ ദിനത്തിലെ കളത്തിലെ രംഗങ്ങളോടൊപ്പം ഗാലറിയിലെ കണ്ണീരും ആഘോഷവുമെല്ലാം കാൻവാസിൽ പതിയും. പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ പ്രതിഭ തെളിയിച്ച കലാകാരന്മാരാണ് പ്രദർശനത്തിനെത്തുന്നത്.

ലോകകപ്പ് ടൂർണമെൻറുകൾക്ക് വേദിയായ രാജ്യങ്ങളുടെയും നഗരങ്ങളുടെയും അവിടെയുള്ള നാഗരികതയും സംസ്​കാരവുമെല്ലാം പ്രദർശനത്തിലുണ്ടാകും. കായികമേഖലയെയും കലയെയും സംയോജിപ്പിച്ചുകൊണ്ടുള്ള കതാറയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വരയും ലോകത്തിലെ ജനപ്രിയ കായികയിനവും ഒരേ കുടക്കീഴിലെത്തുമ്പോൾ ഫുട്ബാളിനെയും കലയെയും സ്​നേഹിക്കുന്നവർക്ക് കതാറയൊരുക്കുന്നത് സുന്ദരമായ പ്രദർശനവിരുന്നായിരിക്കും.

നേര​േത്ത നോവലിനെയും കലയെയും സംയോജിപ്പിച്ചുകൊണ്ട് വർഷംതോറും നടക്കുന്ന കതാറ കോമ്പിറ്റീഷൻ ഫോർ നോവൽ ആൻഡ് ഫൈൻ ആർട്ട് മത്സരത്തിനും കതാറ തുടക്കംകുറിച്ചിരുന്നു.

2022ൽ ഫിഫ ലോകകപ്പ് ഫുട്ബാളിന് ഖത്തർ ആതിഥ്യംവഹിക്കുന്ന സാഹചര്യത്തിൽ ഫുട്ബാളും ഫൈൻ ആർട്​സും ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രദർശനത്തിന് പ്രാധാന്യമേറെയായിരിക്കും. പ്രദർശനത്തിെൻറ ഭാഗമായി ഫുട്ബാളും ഫൈൻ ആർട്​സും തമ്മിലുള്ള ബന്ധം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ശിൽപശാലകളും പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്നുണ്ട്.

പ്രദർശനത്തിെൻറ പ്രമേയത്തിലൂന്നിയുള്ള സുവനീറുകളും സന്ദർശകർക്ക് സ്വന്തമാക്കാനാകും.  

Tags:    
News Summary - Qatar to create football and drawing on a single canvas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.