കോവിഡാനന്തര ലോകത്ത്​ ഖത്തർ സാമ്പത്തിക ശക്തിയാവും –പി.ഡബ്ല്യു.സി

ദോഹ: കോവിഡ്​ മഹാമാരി തീർത്ത അനിശ്ചിതത്വങ്ങളും വെല്ലുവിളികളും അതിജീവിച്ച് ഖത്തർ സാമ്പത്തിക മേഖല ശക്തിയാർജിക്കുന്നതായി പ്രൈസ്​ വാട്ടർ കൂപ്പർ (പി.ഡബ്ല്യു.സി) മിഡി​ലീസ്​റ്റി​െൻറ റിപ്പോർട്ട്. കോവിഡ്–19, എണ്ണവിലയിലെ ഇടിവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കാരണം കഴിഞ്ഞവർഷവും ഈ വർഷം ആദ്യപാദത്തിലും ഖത്തർ സാമ്പത്തികമേഖലക്ക് നേരിയ അളവിൽ ക്ഷീണമായി മാറിയിരുന്നു.

സാമ്പത്തിക വളർച്ചയിൽ മൈനസ്​ 3.7 ശതമാനം ഇടിവ് നേരിട്ട​ു. എന്നാൽ, ഉൗർജമേഖലയിലുണ്ടായ തുടർച്ചയായ മുന്നേറ്റമുൾപ്പെടെയുള്ള ഘടകങ്ങൾ വിദഗ്ധരുടെ വിശകലനങ്ങളെ പോലും തെറ്റിച്ച് ഖത്തറിെൻറ സാമ്പത്തിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയതായി പി.ഡബ്ല്യു.സി റിപ്പോർട്ടിൽ പറയുന്നു. സുരക്ഷ മുൻകരുതലുകളും വേഗത്തിലുള്ള വാക്സിനേഷൻ നടപടികളും കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിൽ ഖത്തറിനെ സഹായിച്ചു.

രോഗികളേക്കാൾ കൂടുതൽ രോഗമുക്തിയും മഹാമാരിയെ നിയന്ത്രണവിധേയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.കൂടാതെ, എണ്ണവിലയിലെ വർധന, റാസ്​ ലഫാൻ നോർത്ത് ഫീൽഡ് എൽ.എൻ.ജി വിപുലീകരണം, അയൽരാജ്യങ്ങളുൾപ്പെടെ നാല് അറബ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്​ഥാപിച്ചത്, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് തയാറെടുപ്പ് എന്നിവയെല്ലാം ഖത്തറിെൻറ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായകമായെന്നും പി.ഡബ്ല്യു.സി റിപ്പോർട്ടിൽ വിശദീകരിക്കുന്നു. 

Tags:    
News Summary - Qatar to become economic power in post-Qaeda world - PWC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT