ഖത്തറിൽ തമിഴ്നാട് സ്വദേശി മരിച്ചു; സംസ്​കാരത്തിന്​ സഹായവുമായി​  സോഷ്യൽ ഫോറം

ദോഹ: രണ്ട് മാസം മുമ്പ്​ ഖത്തറിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സംസ്​കരിക്കാനുള്ള നടപടികൾ  സ്വീകരിച്ച്​ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറത്തിൻെറ തമിഴ്നാട് ഘടകം. കഴിഞ്ഞ ഏപ്രിൽ 22നാണ്​ ശെൽവം (46)  മരണപ്പെട്ടത്​. കോവിഡ് സാഹചര്യത്തിലുള്ള വിവിധ തടസങ്ങളാലും ബന്ധുക്കളോ നാട്ടുകാരോ ഖത്തറില്ലാത്തത് മൂലവും  മൃതദേഹം ആഴ്​ചകളായി ഹമദ് മോർച്ചറിയിൽ ആയിരുന്നു.

തുടർന്ന്​ ശെൽവത്തിൻെറ കുടുംബം, തമിഴ്നാട്ടിലെ  പുതുക്കോട്ടായി ജില്ല എസ്ഡിപിഐ നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നു. അവർ ഖത്തറിലെ തമിഴ്നാട് സോഷ്യൽ  ഫോറം നേതാക്കളുമായി സംസാരിച്ചതോടെയാണ്​ നടപടികൾ മുന്നോട്ടുപോയത്​. പ്രസിഡൻറ്​ റിസ്​വാൻ, സെൻട്രൽ കമ്മിറ്റി  ജനറൽസെക്രട്ടറി ബഷീർ അഹമ്മദ്, സെക്രട്ടറി ലത്തീഫ് മടിക്കേരി എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി  ദൂഖാൻ സെമിത്തേരിയിൽ സംസ്കാരം നടത്തിയെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.  

Tags:    
News Summary - Qatar Tamilnadu native death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.