ദോഹ: ഖത്തര്‍ ഇന്ന് ആറാമത് കായിക ദിനം വിപുലമായി ആഘോഷിക്കുന്നു. ആരോഗ്യകരമായ ജീവിത ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ ജനതയെ ബോധവല്‍ക്കരിക്കാനും അതിനൊപ്പം കായിക രംഗങ്ങളിലെ പുതു പ്രതിഭകളെ വാര്‍ത്തെടുക്കുകയും ലക്ഷ്യമാക്കിയാണ് രാജ്യം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫെബ്രുവരി മാസത്തിലെ രണ്ടാം ചൊവ്വാഴ്ച കായിക ദിനമായി ആഘോഷിക്കുന്നത്. ആഘോഷത്തിന്‍െറ ഭാഗമായി ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉല്‍സവാന്തരീക്ഷത്തിലുള്ള കായികദിനാചരണത്തില്‍ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളും വിദ്യാലയങ്ങളും പൊതു-സ്വകാര്യ സ്ഥാപനങ്ങളും വിവിധ സംഘടനകളും പ്രവാസി സംഘടനകളും വിവിധ കായിക പരിപാടികളും കൂട്ടയോട്ടം, കൂട്ട നടത്തം, വിവിധ കായിക മല്‍സരങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടത്തും. കാലാവസ്ഥയുടെ പ്രതികൂലാവസ്ഥ കണക്കിലെടുത്ത് ആഘോഷങ്ങള്‍ തനിമ ചോരാതിരിക്കാന്‍ വലിയ ഹാളുകളിലും ക്ളബുകളിലുമായി വേണ്ട മുന്നൊരുക്കം സ്വീകരിച്ചിട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന ചാറ്റല്‍ മഴ, കാറ്റ് എന്നിവ കാരണം ഖത്തര്‍ പെട്രോളിയം തങ്ങളുടെ കായിക വിനോദങ്ങള്‍ ഹാളുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദുക്കാനിലെ ജിനാല്‍ ക്ളബിലേക്കും ആുഘാഷം മാറ്റിയിട്ടുണ്ട്. ഇക്കാര്യം ഖത്തര്‍ പെട്രോളിയം അധികൃതര്‍ സര്‍ക്കുലര്‍ വഴി തങ്ങളുടെ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഖത്തര്‍ സൈനികരുടെ കായികദിനാഘോഷം അഹ്മ്മദ് ബിന്‍ മുഹമ്മദ് കോളേജില്‍ നടക്കും. കാലവസ്ഥ അനുകൂലമാണങ്കില്‍ കോളേജ് മൈതാനത്ത് സൈനികരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്വദേശികളും വിദേശികളും അടക്കമുള്ള ജീവനക്കാരും പങ്കെടുക്കും. സൈനികര്‍ക്ക് ഫുട്ബോള്‍,വടംവലി പോലുള്ള മല്‍സരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈനികരുടെ മോട്ടോര്‍ വാഹനാഭ്യാസം വിത്യസ്തമായ അനുഭവമായിരിക്കും കാഴ്ച്ചക്കാര്‍ക്ക് നല്‍കുക, ലഖ്വിയ്യ പോലീസ് വിഭാഗത്തിന്‍െറ കായിക ദിനാഘോഷം വിവിധ കേന്ദ്രങ്ങളിലെ മൈതാനങ്ങളിലായി നടക്കും. വിവിധ കായിക മല്‍സരങ്ങളും നടക്കും. ഉരീദുവിന്‍െറ നേതൃത്വത്തില്‍ കായിക ദിനാഘോഷം രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ ഖത്തര്‍ ഇസ്ലാമിക് മ്യൂസിയം ഗ്രൗണ്ടില്‍ നടക്കും. വടംവലി, കരാട്ടെ, ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, ഹാന്‍റ്ബോള്‍ എന്നിവയും നടക്കും. ഇവിടെ സമീകൃത ആഹാരങ്ങളും പാനീയങ്ങളും ലഭ്യമാക്കുന്ന ഷോപ്പുകളും സജ്ജീകരിക്കും. ഇവിടെ പരിപാടികള്‍ കാണാന്‍ കുടുംബങ്ങള്‍ക്ക് അവസരമുണ്ട്. മുന്‍സിപ്പല്‍ -പരിസ്ഥിതി മന്ത്രാലയം കായിക ദിനത്തിന്‍െറ ഭാഗമായുള്ള പരിപാടികള്‍ കോര്‍ണിഷില്‍ നടക്കും. മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും നേതൃത്വം വഹിക്കും. ഇതിന് പുറമെ മുന്‍സിപ്പല്‍ -പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിവിധ പരിപാടികള്‍ ഷെര്‍ട്ടണ്‍ ഗാര്‍ഡനിലും പരിപാടികള്‍ നടക്കും. എല്ലാ നഗരസഭാ കേന്ദ്രങ്ങളിലും കായിക ദിനാഘോഷം നടക്കും. പ്രാദേശികമായ കായിക വിനോദങ്ങളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടികള്‍ നഗരസഭകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തങ്ങളുടെ ജീവനക്കാരെയും കുടുംബങ്ങളെയും കായിക പ്രേമികളാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് കായികദിനാചരണത്തിന്‍െറ ഭാഗമായ പരിപാടികള്‍ നടക്കുക എന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. കഹര്‍മ്മ ആസ്ഥാനത്ത് പ്രത്യേക സ്റ്റാള്‍ തന്നെ കായിക ദിനാഘോഷത്തിന്‍െറ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളതായി ‘കഹര്‍മ്മ’ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് മുഹന്നദി അറിയിച്ചു.
എല്ലാ പ്രായത്തിലുളളവര്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലത്ത് എട്ട് മുതല്‍ ആരംഭിക്കുന്ന കായിക വിനോദങ്ങള്‍ വൈകിട്ട് ആറുവരെ നീണ്ടുനില്‍ക്കും. ഖത്തര്‍ ഊര്‍ജ മന്ത്രിയുടെ സാന്നിദ്ധ്യം ‘കഹര്‍മ്മ’യുടെ ആഘോഷത്തിന് നിറപകിട്ടേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.