ദോഹ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഖത്തർ-സ്പെയിൻ സ്ട്രാറ്റജിക് ഡയലോഗ് വെള്ളിയാഴ്ച സ്പെയിനിലെ മഡ്രിഡിൽ നടക്കും. ഖത്തർ പ്രതിനിധിസംഘത്തെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. രാഷ്ട്രീയം, പ്രതിരോധം, സുരക്ഷ, നീതി, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, വിശേഷിച്ച് ഫലസ്തീൻ വിഷയം ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ സ്പെയിൻ പ്രധാനമന്ത്രി ഡോ. പെഡ്രോ സാഞ്ചസിന്റെ ദോഹ സന്ദർശനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായകമായി. ഇതിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.