കൈ കൊണ്ട് നെയ്യുന്ന കൗതുകങ്ങള്‍;  കണ്ണ് വിടര്‍ന്ന് മാലോകര്‍

ദോഹ: ഖത്തറില്‍ ആറാമത് പായക്കപ്പല്‍ മേളയുടെ ആദ്യദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അതിശയിപ്പിക്കുന്ന ജനപ്രവാഹത്തിനും കാരണമാകുന്നു. പരമ്പരാഗത ജനജീവിതത്തിന്‍െറ ജീവിതോപാധികളായിരുന്ന നൗകകളും അതിന്‍െറ ഭാഗമായുള്ള തൊഴിലുകളും ഒക്കെ കണ്‍മുന്നില്‍ പുന:സൃഷ്ടിക്കപ്പെടുമ്പോള്‍ കാണികള്‍ക്ക് വിസ്മയമാകുകയാണ്. മീന്‍പിടുത്ത വല കോര്‍ത്തുകെട്ടുന്നവരും കൊട്ടയും വട്ടിയും പനയോലയില്‍ മെടഞ്ഞെടുക്കുന്നവരും ഒക്കെ പൂര്‍വ കാലത്തിന്‍െറ ഓര്‍മപ്പെടുത്തലുകള്‍ ആയി മാറുകയാണ്. എണ്ണ കണ്ടുപിടിക്കുന്നതിന് മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ചെയ്തിരുന്ന തൊഴിലുകള്‍ ഇതെല്ലാമാണെന്ന് കേള്‍ക്കുമ്പോള്‍ പുതുതലമുറക്ക്  അത്ഭുതം ഉണ്ടാകുകയാണ്. മേള നാളെ അവസാനിക്കും. പാട്ടും വാദ്യമേളവും കരകൗശല  പ്രദര്‍ശനവും ഒക്കെ  ഇവിടെ ഉല്‍സവാന്തരീക്ഷം സൃഷ്ടിക്കുകയാണ്.

Tags:    
News Summary - qatar show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.