????????????? ?????????????????????

ട്രാ​ക്കി​ൽ ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യം

വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്ന ഖ​ത്ത​ർ റ​ൺ 2020 കാ​യി​കോ​ത്സ​വ​ത്തി​ൽ ട്രാ​ക്കി​ലു​ട​നീ​ളം കാ​ണാ​നാ​യ​ത് ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യം. 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കു​ള്ള 10 കി.​മീ ഓ​ട്ട​ത്തി​ൽ ആ​ദ്യ​ത്തെ മൂ​ന്നു സ്ഥാ​ന​ങ്ങ​ളും ബ്രി​ട്ട​ൻ താ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. കോ​ജോ കെ​യ്റിം, മി​ഖാ​യേ​ൽ ഇ​യാ​ൻ ഒ​ബ്രി​യെ​ൻ, ടിം ​മി​ൽ​സ് എ​ന്നി​വ​രാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും മി​ക​വാ​ർ​ന്ന പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് വി​ദേ​ശി​ക​ൾ​ക്കു​മേ​ൽ ആ​ധി​പ​ത്യം നേ​ടു​ന്ന കാ​ഴ്ച​ക്കും ട്രാ​ക്ക് വേ​ദി​യാ​യി. മാ​സ്​​റ്റേ​ഴ്​​സ് വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് കി.​മീ ഓ​ട്ട​ത്തി​ൽ സ​മ​ഗ്രാ​ധി​പ​ത്യം നേ​ടി​യാ​ണ് ക​ള​ത്തി​ലെ ഇ​ന്ത്യ​ൻ ക​രു​ത്ത് പ്ര​ക​ട​മാ​ക്കി​യ​ത്.

ഇൗ​യി​ന​ത്തി​ൽ ജോ​ർ​ജ് സൈ​ദാ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ജീ​ർ ക​ല​ന്ത​ൻ, ഷ​ഹീ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് ഏ​റെ ശ്ര​ദ്ധ നേ​ടി​യ​ത്. ബ്രി​ട്ട​നൊ​പ്പം അ​യ​ർ​ല​ൻ​ഡ്, ബ്ര​സീ​ൽ, അ​ൽ​ജീ​രി​യ, നെ​ത​ർ​ല​ൻ​ഡ്സ്, ഇൗ​ജി​പ്ത്, റ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ത്​​ല​റ്റു​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. സ്ത്രീ​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യാ​ണ് മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്. പ​ല ഇ​ന​ങ്ങ​ളി​ലും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ് വി​ജ​യ​ക​ര​മാ​യി ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags:    
News Summary - qatar run 2020-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.