ഖത്തറിെൻറ മണ്ണിൽ കായികലോകം കാതോർക്കുന്ന പുതിയൊരു കായികചരിത്രത്തിന് പിറവിയൊര ുക്കുന്ന ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’ ഇവൻറിൽ ആവേശം തീർക്കാൻ സ്വദേശികളും. വിവിധ പ്രായക്കാരായ 37 താരങ്ങളാണ് ഖത്തർ റണ്ണിനൊപ്പം ലക്ഷ്യത്തിലേക്ക് കുതിക്കാനെത്തുന്നത്. വിവിധ പ്രായക്കാരുടെ കാറ്റഗറികളിലെല്ലാം ഖത്തർ സ്വദേശികളുടെ സാന്നിധ്യമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ആവേശപൂർവമാണ് സ്വദേശികൾ ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’നോട് പ്രതികരിച്ചത്. മിക്കവരും ഓടുമ്പോൾ ധരിക്കാനുള്ള ടീഷർട്ടും വിബ് നമ്പറും വാങ്ങിക്കഴിഞ്ഞു. കായികഭൂപടത്തിൽ ഇടംപിടിച്ച ഖത്തറിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന റൺ മറ്റൊരു ചരിത്രപ്പിറവിക്കാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.