നമുക്കൊരുമിച്ചോടാം... ആരോഗ്യത്തിലേക്ക്, ഖത്തറിെൻറ കായികചരിത്രത്തിലിടം നേടുന്ന ‘ഖത്തർ റൺ 2020’ ഇവൻറിെൻറ സ്ലോഗൻ തന്നെ ഐക്യത്തിെൻറയും കൂട്ടായ്മയുടെയും സൗഹൃദത്തിെൻറ യും പുതിയലോകം തീർക്കുന്നതാണ്. ഒന്നിച്ചുനിൽക്കാനും ഒന്നായി നേടാനും ഒരുമയോടെ മുന്ന േറാനും പ്രവാസികളോട് നടത്തുന്ന ആഹ്വാനത്തോടൊപ്പം അവരുടെ ആരോഗ്യത്തിനും കരുതലൊരുക്കുന്നതാണ് ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’.
ജോലിത്തിരക്കുകളുടെയും മാനസിക സമ്മർദങ്ങളുടെയും നടുക്കടലിൽതന്നെയാണ് എപ്പോഴും പ്രവാസികൾ. കാരണം, നാട് തീർക്കുന്ന ഓർമകളിലാണ് എന്നും പ്രവാസിയുടെ ജീവിതം. വീടിനും വീട്ടുകാർക്കുംവേണ്ടി അധ്വാനിക്കുന്നതിനൊപ്പം നാടിനെയും കരകയറ്റാൻ ആഞ്ഞുശ്രമിക്കുന്ന നമുക്ക് സ്വന്തം ആരോഗ്യമെന്നത് എപ്പോഴും രണ്ടാമത്തെ ചിന്തയിലേ വരൂ.
അതുകൊണ്ടുതന്നെ പലവിധ പ്രശ്നങ്ങളെ നേരിടുമ്പോഴും സ്വന്തം പ്രശ്നങ്ങൾ അതു രോഗമായാലും മാനസിക സംഘർഷങ്ങളായാലും അടക്കിപ്പിടിക്കാൻ മാത്രമാണ് നാം പഠിച്ചിട്ടുള്ളത്. എല്ലാം സഹിക്കുന്ന പ്രവാസികളെ കാത്തിരിക്കുന്നതോ വിടാതെ പിന്തുടരുന്ന രോഗങ്ങളും. പ്രവാസികൾക്കൊപ്പം എന്നും സഞ്ചരിക്കുന്ന ഗൾഫ് മാധ്യമം പ്രവാസിലോകത്തെ മികച്ച ജീവിതശൈലിയിലൂടെ നല്ല ആരോഗ്യത്തിലേക്ക് സഞ്ചരിക്കാനുള്ള പുതിയൊരു വഴി കാണിക്കുകയാണിവിടെ. മടിയിൽനിന്ന് മുക്തി നേടി, ആരോഗ്യത്തോടെ ചുവടുവെക്കുന്ന സന്തോഷമുള്ളൊരു ജീവിതം തീർക്കാൻ ഗൾഫ് മാധ്യമം കാട്ടുന്ന മികച്ച വഴിയാണ് ‘ഖത്തർ റൺ 2020’. പ്രവാസിലോകത്തോട് ഒന്നിച്ചുതുടങ്ങാനാണ്, ഒരുമിച്ച് ഓടാനാണ് ഇൗ കായികോത്സവം നിർദേശിക്കുന്നത്. വലിയൊരു മാറ്റത്തിെൻറ ചെറിയൊരു തുടക്കമാണിത്. അനേകായിരം പ്രവാസികൾക്ക് ആരോഗ്യകരമായ ജീവിതശൈലിയുടെ ട്രാക്കൊരുങ്ങുന്ന ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’ എന്ന മെഗാ സ്പോർട്സ് ഇവൻറിൽ നമുക്കും പങ്കാളിത്തം ഉറപ്പാക്കാം. പുതിയ വർഷം പുത്തൻ തുടക്കങ്ങളുടേതാവട്ടെ, പുതിയ ജീവിതശൈലികളിലേക്കുള്ള കുതിപ്പിനുള്ള ഒരുക്കമാവട്ടെ ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’.
• പി.എൻ. ബാബുരാജ്
(പ്രസിഡൻറ്, ഐ.സി.ബി.എഫ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.