കുട്ടികളെ റോഡുകളിലേക്ക് കളിക്കാനിറക്കുന്നത്​ ഒഴിവാക്കണം 

ദോഹ: റമദാൻ തിരക്ക്​ കണക്കിലെടുത്ത്​, കുട്ടികളെ റോഡുകളിലേക്ക് കളിക്കാനിറക്കുന്നത്​ പരമാവധി ഒഴിവാക്കണമെന്നും  പെരുന്നാളി​​െൻറ തൊട്ട് മുന്നെ, റമദാൻ അവസാന സമയങ്ങളിലുള്ള ഷോപ്പിംഗ് ഒഴിവാക്കണമെന്നും ഇത് നേരത്തേയാക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
 റമദാൻ 15ാമത് രാത്രിയിലെ ഗരൻഗാവോ ആഘോഷ സമയങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പാലിക്കണമെന്നും റോഡുകളിലും നിരത്തുകളിലും കുട്ടികൾ നടക്കാനിടയുണ്ടെന്നും വ്യക്തമാക്കിയ ആഭ്യന്തരമന്ത്രാലയം, ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ അതി​​െൻറ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും ഭക്ഷ്യവസ്​തുക്കൾ വൃത്തിയും ശുചിത്വവുമുള്ള സ്​ഥലങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വസ്​തുക്കളുടെ കാലാവധിയും മറ്റും ഉറപ്പാക്കണമെന്നും നിർദേശിച്ചു. വീട്ടിൽ അഗ്നി ശമന ഉപകരണം ഉണ്ടെന്ന് മുഴുവൻ ആളുകളും ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - qatar roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.