ദോഹ: സിറിയയിലെ 1.4 ദശകലക്ഷത്തോളം വരുന്ന കുട്ടികൾക്ക് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റ ി മീസിൽ റൂബല്ല പ്രതിരോധ കുത്തിവെപ്പ് നൽകി. ലോകാരോഗ്യ സംഘടനയുമായും ഐക്യരാഷ്ട്രസ ഭ ചിൽഡ്രൻസ് ഫണ്ടു(യൂനിസെഫ്)മായും സഹകരിച്ചാണ് റെഡ്ക്രസൻറ് പദ്ധതി വിജയകരമായി പ ൂർത്തിയാക്കിയത്. സിറിയൻ ഇമ്മ്യൂണൈസേഷൻ കർമ്മസേനയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുമായി ചേർന്നാണ് കുത്തിവെപ്പിന് മേൽനോട്ടം വഹിച്ചത്.
15 വയസ്സ് വരെയുള്ള കുട്ടികളാണ് പ്രതിരോധ കുത്തിവെപ്പിന് വിധേയരായത്. അലപ്പോ, ഇദ്ലിബ്, ഹമ തുടങ്ങിയ ഗവർണേറ്റുകളിലെ സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്ഥിരം വാക്സിനേഷൻ ഹബ്ബുകൾ കേന്ദ്രീകരിച്ചാണ് തുടർച്ചയായി 16 ദിവസം നീണ്ടുനിന്ന കാമ്പയിൻ പൂർത്തീകരിച്ചത്.
കുത്തിവെപ്പ് നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാനും മറ്റു പരിശോധനകൾ നടത്താനുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയിൽ നിന്നുള്ള നൂറോളം സന്നദ്ധ പ്രവർത്തകരാണ് പുറത്തുനിന്നുള്ള നിരീക്ഷകരായുണ്ടായിരുന്നത്.
വിവിധ ഐക്യരാഷ്ട്രസഭ ഏജൻസികളുമായി സഹകരിച്ച് പോളിയോ, മീസിൽസ്, റൂബല്ല തുടങ്ങിയ വാക്സിനേഷൻ കാമ്പയിനുകൾക്ക് നേരത്തെ തന്നെ ക്യു ആർ സി എസ് നേതൃത്വം വഹിച്ചിരുന്നു.
ഒക്ടോബറിൽ നടത്തിയ പോളിയോ വാക്സിനേഷൻ കാമ്പയിനിലൂടെ അഞ്ച് വയസ്സിന് താഴെയുള്ള 38300 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.